പാലക്കാട്: ഖസാക്കിന്റെ ഇതിഹാസം എന്ന നോവാലിലൂടെ പ്രസിദ്ധമായ തസ്രാക്ക് ഗ്രാമത്തില്‍ അക്ഷരത്തിന്റെ മാസ്മരികതയറിയാന് അവര്‍ ഒത്തുകൂടി.സാക്ഷരതാ മിഷന് ചിറ്റൂര്‍,പുതുനഗരം പഠന കേന്ദ്രത്തില്‍ പ്ലസ് ടു പഠിക്കുന്നവരും, അവര്‍ക്ക് അക്ഷരം പകര്ന്നുകൊടുക്കുന്നവരുമായി നൂറോളം പേരാണ് തസ്രാക്കിലെത്തിയത്.
പാലക്കാടന്‍ കാറ്റ് ചൂളം കുത്തുന്ന കരിമ്പനകള്‍ നിറഞ്ഞ ഖസാക്ക് പരിഷ്ക്കാരം തീരെ ബാധിക്കാത്ത റാവുത്തന്മാരുടെയും തീയന്മാരുടെയും ഗ്രാമമാണ്. ഞാറ്റുപുരയും, അറബികുളവും,നവീകരിച്ച ഓത്തുപള്ളിയുമൊക്കെ അവര്‍ നേരിട്ട് കണ്ടുമനസിലാക്കുകയും, നോവലിനെ ആസ്പദമാക്കി ചിത്രകാരന്മാര് വരച്ച ചിത്രങ്ങളും,ഒ.വി.വിജയന്റെ അപൂര്‍വ ഫോട്ടോകളും ,കാര്‍ട്ടൂണുകളും,ഡോക്യൂമെന്ററികളുമൊക്കെ കണ്ടാണ് അവര്‍ മടങ്ങിയത്.
ഒ.വി.വിജയന് ലോകോത്തര നിലവാരത്തില്‍ സ്മാരക മന്ദിരം നിര്‍മ്മിക്കാനുള്ള കര്‍മപദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരികയാണ് ഒ.വി.വിജയന് സ്മാരക സമിതി. പഠനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നാട്ടുകൂട്ടം പരിപാടി ഒ.വി.വിജയന് സ്മാരക സമിതി സെക്രട്ടറി ടി.ആര്.അജയന് ഉദ്ഘാടനം ചെയ്തു. വി.പി.കുര്യക്കോസ് അധ്യക്ഷതവഹിച്ചു.
പത്രപ്രവര്ത്തകന് വി.എം.ഷണ്മുഖദാസ്, നോവലിസ്റ്റ് പി.വി.സുകുമാരന്‍, മുരളി എസ്.കുമാര്‍,സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍മാരായ കമല മീനാക്ഷി, ബിന്ദു, ശാലിനി, എം.സന്തോഷ്കുമാര്‍, ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: