കുന്നത്തൂര്‍: പാര്‍ട്ടിക്കുള്ളിലെ മതപ്രീണനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. ഹര്‍ത്താലിനോട് അനുബന്ധിച്ച് നടന്ന അക്രമങ്ങളില്‍ പരിക്കേറ്റതും പിടിയിലായതും മുസ്ലീം മതവിഭാഗത്തില്‍പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. പോലീസിനെ അക്രമിച്ച കേസില്‍ ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയതിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കള്‍ തുനിഞ്ഞതാണ് അണികളില്‍ അമര്‍ഷമുണ്ടാക്കിയത്. വീടുകളില്‍ പോലീസ് കയറുന്നതിനെതിരെ ജമാഅത്ത് ഫെഡറേഷനും മുസ്ലീംലീഗും നേരത്തെ രംഗത്ത് എത്തിയിരുന്നു. ഇത് കോണ്‍ഗ്രസിലെ മുസ്ലീങ്ങളെ അടര്‍ത്തിമാറ്റാനുള്ള ലീഗിന്റെ തന്ത്രമാണെന്ന് ഭയന്നാണ് നേതാക്കള്‍ പ്രീണനവുമായെത്തിയത്. മുസ്ലീങ്ങളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുന്നുവെന്ന ശൂരനാട് രാജശേഖരന്റെ പ്രസ്താവനയാണ് അണികളില്‍ പ്രതിഷേധം സൃഷ്ടിച്ചത്. ഹിന്ദുക്കളായ പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് നിരന്തരം കയറിയിറങ്ങിയപ്പോള്‍ അനക്കമില്ലാതിരുന്ന നേതാക്കളുടെ ഇപ്പോഴത്തെ നിലപാട് ഇരട്ടത്താപ്പാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
















