കൊല്ലം: കുണ്ടറ പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി വിഷുവിനോട് അനുബന്ധിച്ച് പെരുമ്പുഴ മാര്‍ക്കറ്റില്‍ ചെറുകിടകച്ചവടം നടത്തുന്ന പാവപ്പെട്ടവര്‍ക്ക് വിഷുക്കോടി വിതരണം ചെയ്തു. തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി ഷിബുകുമാര്‍, മറ്റു എക്‌സിക്യുട്ടീവ്— അംഗങ്ങളായ വിജിത്ത്, സിബിന്‍, ഷാജി, അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















