കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഗവ.ബോയ്‌സ് ഹയര്‍സെക്കന്ററി ഗേള്‍സ് സ്‌കൂളുകളുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബോയ്‌സ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സെന്റീനിയന്‍ നാഷണല്‍ എക്‌സ്‌പോയില്‍ സന്ദര്‍ശകരുടെ വന്‍തിരക്ക്. എക്‌സ്‌പോയില്‍ വിവിധ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും നിരവധി സ്റ്റാളുകള്‍, പുസ്തകപ്രദര്‍ശനം, ഫ്‌ളവര്‍ ഷോ, പെറ്റ്‌ഷോ അക്വാഷോ, ഫുഡ്‌കോര്‍ട്ട് എന്നിവയും വിവിധ സെമിനാറുകള്‍, പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ എന്നിവ എല്ലാ ദിവസങ്ങളിലുമുണ്ടാകും. വനം, വന്യജീവി, മൃഗസംരക്ഷണ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സ്റ്റാളുകളില്‍ അപൂര്‍വഇനം പ്രാവുകള്‍, 70ല്‍ പരം പക്ഷികള്‍, അലങ്കാര കോഴികള്‍, ഹൈബ്രീഡ് മുട്ടക്കോഴികള്‍, പോരുകോഴി ഉള്‍പ്പെടെ വിവിധയിനം കോഴികള്‍, ജമ്‌നാ പ്യാരി മുതല്‍ ഫൈറ്റിങ്ങ് ഗോട്ട് തുടങ്ങി വിവിധ തരം ആടുകള്‍, വെച്ചൂര്‍, ഗിര്‍, കാസര്‍കോടന്‍, കുള്ളന്‍, തുണിയ ഇനങ്ങളില്‍പ്പെട്ട പശുക്കള്‍, അലങ്കാരമത്സ്യങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയുന്ന ഗോള്‍ഡണ്‍ ഫെസെറ്റ്, ആമസോണ്‍ പക്ഷി, ഗിനി പന്നി, ഒട്ടകം, ജെല്ലിക്കെട്ട് കാളകള്‍, മറ്റു വ്യാപാര സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ടുകള്‍ തുടങ്ങിയവ പ്രദര്‍ശന നഗരിയിലേക്ക് ആയിരങ്ങളെ ആകര്‍ഷിക്കുന്നു.
















