കൊളത്തൂര്‍: ആത്മീയ ചികിത്സയുടെ മറവില്‍ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആളെ കൊളത്തൂര്‍ പോലീസ് പിടികൂടി.
രാമപുരം സ്വദേശി ചക്കംതൊടി കുഞ്ഞുമുഹമ്മദിന്റെ മകന് സൈനുല്‍ ആബിദ്ദീന്(32) ആണ് അറസ്റ്റിലായത്. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ സ്ത്രീകളെയും കുട്ടികളെയും വശീകരിച്ച് കേരളത്തിനകത്തും പുറത്തും കൊണ്ടുപോയി പീഡിപ്പിക്കുകയാണ് പതിവ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ക്കെതിരെ സമാനമായ പരാതികളുണ്ട്.
കൊളത്തൂര്‍ എസ്ഐ വിഷ്ണു, എസ്ഐ സജീവ്, സിപിഒ സജീര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: