പനമരം:വയനാട്ടില്‍ വെണ്ണക്കണ്ണന്റെ പ്രതിഷ്ഠയുള്ള ഏറ്റവും പുരാതന ക്ഷേത്രമായ കൃഷ്ണന്മൂല ശ്രീകൃഷ്ണക്ഷേത്രത്തിൽ വിഷുക്കണി ദർശ്ശനവും കൈനീട്ട വിതരണവും നടത്തി. 14 ന്പുലർച്ചെ 5.30 ന് തുടങ്ങി ഉണ്ണിക്കണ്ണനെ കണികാണാൻ നിരവധി ഭക്തജനങ്ങൾ എത്തി. ക്ഷേത്രഭരണസമിതി പ്രസിഡണ്ട് പി സി ചന്ദ്രശേഖരൻ ക്ഷേത്രത്തിലെത്തിയവർക്കെല്ലാം കൈനീട്ടം നൽക്കി. വിഷുവിന് വിശേഷാൽ പഞ്ചാമൃതം വഴിപാട് ഉണ്ടായിരുന്നു. ക്ഷേത്രത്തിലെത്തിയ എല്ലാഭക്തർക്കും പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: