മണ്ണാര്‍ക്കാട്: അധികൃതരുടെ അനാസ്ഥമൂലം താലൂക്ക് ആശുപത്രികെട്ടിടം അവഗണന നേരിടുന്നു. ഇലക്ട്രിക്കല്‍ ജോലികളൊഴികെ മറ്റെല്ലാ പണികളും പൂര്‍ത്തിയായി. 2013ല്‍ പണി ആരംഭിച്ചിട്ടും ഇതുവരെ തുറന്നുകൊടുക്കാത്തതിനു പിന്നില്‍ രാഷ്ട്രീയ -ഉദ്യോഗസ്ഥ വടംവലിയാണ്. രണ്ടരക്കോടി രൂപാ ചെലവിലാണ് കെട്ടിട നിര്മ്മാണ്.
ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ജീവനക്കാരുടെ കെട്ടിടം നവീകരിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു.നാലുവര്‍ഷം പൂര്‍ത്തിയാവാന്‍ ഒരു മാസം ബാക്കി നില്‍ക്കേ പ്ലബിംഗ്, ഇലക്ട്രിക്കല്‍ ജോലികള്‍ ബാക്കിയാണ്. നിരവധി രോഗികള്‍ എത്താറുള്ള താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സക്ക് സൗകര്യമില്ലാത്തതിനാല്‍ തിരിച്ചയക്കുകയാണ് പതിവ്.ആശുപത്രിയിലാവട്ടെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവുണ്ടെന്നും പറയുന്നു. അട്ടപ്പാടിയില്‍ നിന്നുള്ള രോഗികള്‍ ആശ്രയിക്കുന്നത് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയെയാണ്.ദിവസേന ഒപിയില്‍ അഞ്ഞൂറോളം രോഗികള്‍ എത്താറുണ്ട്. രോഗികളെ നിയന്ത്രിക്കുന്നതിന് സെക്യൂരിറ്റി ജീവനക്കാര്പോലുമില്ലെന്ന ആരോപണുണ്ട്. എത്രയുംപെട്ടന്ന് പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കി തുറന്നുകൊടുക്കണമെന്നാവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: