ചെര്‍പ്പുളശ്ശേരി: വാഹനമോഷണം, സംഘം ചേര്‍ന്ന് പിടിച്ചുപറി നടത്തല്‍, വീടുകയറി ആക്രമണം, കവര്‍ച്ച എന്നീ കേസുകളിലെ പിടികിട്ടാ പുള്ളികളെ പൊലീസ് പിടികൂടി.
ചെത്തല്ലൂര്‍ ആനക്കുഴി വീട്ടില്‍ ബാബുരാജ് (27), പഴയ ലക്കിടി മുതുമുറ്റത്തുവീട്ടില് അല്‍ മനാഫ് (24) എന്നിവരെയാണ് ഇന്നലെ ഷൊര്‍ണൂര്‍ ഡിവൈഎസ്പി കെ എം സെയ്തലവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി സിഐ: എ ദീപകുമാര്‍, എസ് ഐ: പി എം ലിബി എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ അര്‍ധരാത്രിക്കുശേഷം ഇവരുടെ വീടുകളില്‍നിന്ന് പിടികൂടിയത്. ഇവരുടെ കൂട്ടുപ്രതിയായ തൃക്കടീരി ഹാറൂണി (24) നെ പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം ചെര്‍പ്പുളശ്ശേരി എസ് ഐ പിടികൂടിയിരുന്നു. ഹാറൂണ്‍ ഇപ്പോള്‍ ജയിലിലാണ്.
പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിവിധ മോഷണ, കവര്‍ച്ചാ കേസുകളിലെ വിവരങ്ങള്‍ ഇവരില്‍നിന്ന് ലഭ്യമായിട്ടുണ്ട്. കേസില്‍ ഇനിയും പ്രതികളുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടാനാകുമെന്നും സിഐ എ ദീപകുമാര്‍ അറിയിച്ചു.സംഘം ചേര്‍ന്ന് പിടിച്ചുപറി, മോഷണം എന്നിവ ഇവരുടെ രീതിയായിരുന്നു. അമല്‍ മനാഫ് ഒരു വര്‍ഷമായി തൃക്കടീരിയിലാണ് താമസം. നാട്ടുകല്ലില്‍ കോഴി വണ്ടി തടഞ്ഞ് പണം കവര്‍ന്ന കേസില്‍ ഇവര്‍ പ്രതികളാണ്.
ചെര്‍പ്പുളശ്ശേരി സ്റ്റേഷന് പരിധിയില്‍ മൂന്നു അടിപിടി കേസും ഇവരുടെ പേരിലുണ്ട്. മണ്ണൂത്തി ഹൈവേ റോഡില്‍ വെച്ചാണ് കോഴി വണ്ടി തടഞ്ഞ് നിര്‍ത്തി 1.5 ലക്ഷം രൂപ കവര്‍ന്നത്. ഒറ്റപ്പാലം ബാറില്‍നിന്ന് ഒരു ഫ്രീസറും നാട്ടുകല്ലില്‍നിന്ന് പള്‍സര്‍ മോട്ടോര്‍ സൈക്കിളും, ശ്രീകൃഷ്ണപുരത്തുനിന്ന് എന്‍ഫീല്‍ഡ് ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും പാലക്കാട്ടുനിന്ന് ലോറിയും മോഷണം നടത്തി എന്നീ കേസുകളും ഇവരുടെ പേരിലുണ്ട്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
അന്വേഷണ സംഘത്തില്‍ സിഐക്കും എസ് ഐക്കും പുറമെ എഎസ്ഐമാരായ അന്‍വര്‍, ജലീല്‍, ബിജു, സലാം, താഹിര്‍, സിപിഒമാരായ സജി, വിനോദ് എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: