മാനന്തവാടി: നഗരസഭ 2016 -2017 പദ്ധതിയിലുൾപ്പെടുത്തി ക്ഷീരകർഷകർക്ക് നല്കുന്ന ഉല്പാദക ബോണസ് വ്യാഴാഴ്ച മാനന്തവാടി ക്ഷീര സംഘം പാൽ സംഭരണ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യും. 2016 നവംബർ, ഡിസംബർ മാസങ്ങളിൽ പാലളന്ന കർഷകർക്കാണ് ബോണസ് അനുവദിച്ചിട്ടുളളത്. ലിറ്ററിന് 1.66 രൂപ പ്രകാരം 15 ലക്ഷം രൂപയാണ് നഗരസഭ അനുവദിച്ചിട്ടുള്ളത്. ഗുണഭോക്താക്കൾക്ക് നേരിട്ട് സംഭരണ കേന്ദ്രങ്ങളിലെത്തി തുക കൈപ്പറ്റാവുന്നതാണ്. വിഷു, ഈസ്റ്റർ പ്രമാണിച്ച് മാനന്തവാടി ക്ഷീരസംഘം ഉല്പാദകർക്ക് നൽകുന്ന മുൻകൂർ തുകയും വ്യാഴാഴ്ച മാനന്തവാടി ക്ഷീര സംഘം ഓഫീസിൽ നിന്നും വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: