കുമളി: ചെക്ക്‌പോസ്റ്റില്‍ കഞ്ചാവ് കടത്തുന്നതിനിടെ വയനാട് സ്വദേശി എക്‌സൈസ് പിടിയിലായി. കല്‍പ്പറ്റ മാനന്തവാടി കാളിയാര്‍ സുബൈര്‍ (36) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇയാളില്‍ നിന്നും 200 ഗ്രാം കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു. കമ്പത്ത് നിന്നും വാങ്ങിയ കഞ്ചാവ് ചെക്ക്‌പോസ്റ്റ് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലാകുന്നത്. സ്വന്തം ഉപയോഗത്തിനായാണ് കഞ്ചാവ് കടത്തുന്നതെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
















