സുജിത്ത് പുലാപ്പറ്റ
പുലാപ്പറ്റ: ഡീസല്‍ ബുള്ളറ്റ് ഉപയോഗിച്ച് വീട്ടിലെ വൈദ്യുത ആവശ്യങ്ങള്‍ നിറവേറ്റുകയും, കൃഷിയിടം നനക്കാനാവശ്യമായ വെള്ളം കിണറ്റില്‍ നിന്നും പമ്പ്ചെയ്യുന്ന കണ്ടുപിടിത്തം ശ്രദ്ധേയമാവുന്നു.
കെഎസ്ആര്‍ടിസി ഡ്രൈവറായ പുലാപ്പറ്റ കിഴക്കേക്കര പുത്തന്‍വീട്ടിലെ ഹരിനാരായണനാണ് ഇപ്പോള്‍ നാട്ടിലെതാരം. 1982 മോഡല്‍ ഡീസല്‍ ബുള്ളറ്റിലാണ് ഹരിയുടെ പരീക്ഷണങ്ങള്ഏറയും നടക്കുന്നത്.
ഒരു ലിറ്റര്‍ ഡീസലില്‍ 85 കി.മീ യാത്രക്കു പുറമേ എട്ട് മീറ്റര്‍ ആഴമുള്ള കിണറ്റില്‍ നിന്നു വെള്ളം പമ്പ് ചെയ്ത് തോട്ടങ്ങള്‍ നനക്കുന്നതും ഇതെവണ്ടി ഉപയോഗിച്ചാണ്. വണ്ടി സ്റ്റാര്‍ട്ടാക്കിയശേഷം വീല്‍ ഘടിപ്പിച്ച് അത് തിരിയുന്നതിനനുസരിച്ച് മോട്ടോറായി മാറുന്ന തരത്തില്‍ വണ്ടിയില്‍ ഭേദഗതി വരിത്തിയാണ് പ്രവര്‍ത്തനം. 100 എഎച്ച് ബാറ്ററിയില്‍ ഇന്‍വെര്‍റ്റര്‍ ഉപയോഗിച്ച് വീട്ടിലെ എല്ലാവിധ വൈദ്യുതി ആവശ്യങ്ങളും നിറവേറ്റുന്നുമുണ്ട്.
ഈ ആധുനിക കാലത്തും സ്വന്തം വീട്ടില്‍ വൈദ്യുതി കണക്ഷന് എടുക്കാതെ എല്ലാ ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കുന്നു. നാട്ടിലെ കല്യാണ വിടുകളില്‍ പെട്ടെന്ന് കറന്റ് പോവുകയോ, കിണറുകളില്‍ വെള്ളം വറ്റിക്കുന്നതിനോ നാട്ടുകാര്‍ ആദ്യംഓടിയെത്തുന്നത് ഹരിയുടെ അടുത്തേക്കാണ്. ഒരു മടിയും കൂടാതെ തന്റെ ബുള്ളറ്റുമായി ആവശ്യക്കാരുടെ വീട്ടിലെത്തു.
ആരോഗ്യപ്രശ്നമുള്ളതിനാല്‍ കെഎസ്ആര്‍ടിസി തൃശ്ശൂര്‍ ഡിപ്പോയില്‍ നിന്ന് താത്ക്കാലിക അവധിയെടുത്തിരിക്കുകയാണ്.
വ്യായാമം ചെയ്യുന്നതിലൂടെ വീട്ടാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി ഉണ്ടാക്കുന്നതിനുള്ള മെഷീന് കണ്ടുപിടിക്കുന്നതിനുള്ള പണിപ്പുരയിലാണ്. ഇത് പ്രാവര്‍ത്തികമായാല്‍ വ്യക്തി നിര്‍മ്മാണത്തിലൂടെ വൈദ്യുതി എന്ന ആശയം സഫലമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: