കൂറ്റനാട്: വിഷുവിന് മണിക്കൂറുകള്‍ മാത്രംബാക്കി നില്‍ക്കെ പണിയെടുത്തതിന്റെ കൂലി ലഭിക്കാതെ തൊഴിലുറപ്പ് തൊഴിലാളികള്‍ ദുരതത്തില്‍. പഞ്ചായത്തുകളും സര്‍ക്കാരും കൂലി നല്‍കാതായതോടെയാണ് തൊഴിലാളികള്‍ ബുദ്ധിമുട്ടിലായത്.
വിഷുവിന് കൈനീട്ടത്തിന് പകരം കാലിപാത്രം നല്കുന്ന സമീപനമാണ് പഞ്ചായത്തുകള്‍ സ്വീകരിച്ചതെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തി.എന്നാലിപ്പോള്‍ പഞ്ചായത്തുകളല്ല കൂലി ബാങ്ക് അകൗണ്ടില്‍ വരുമെന്നാണ് പഞ്ചായത്തുകള്‍ പറയുന്നത്. എന്നാല്‍ പാസ്ബുക്കുമായി ബാങ്കില്‍ കയറി ഇറങ്ങുന്ന തൊഴിലാളികളോട് അകൗണ്ടില്‍ പണം വന്നിട്ടില്ലന്ന മറുപടിയാണ് ലഭിക്കുന്നത്.
മുന്‍കാലത്തെ പോലെ റോഡിലെ പുല്ലുവെട്ടിയ കൂലിയല്ല നല്‍കാനുളളത്.
കിണറുകള്‍,കുളങ്ങള്‍ എന്നിങ്ങിനെ ഭാരമേറിയ പണികളെടുത്തതിന്റെ 40 മുതല്‍ ദിവസത്തെ കൂലിയാണ് ലഭിക്കാനുള്ളത്. ഇന്നെങ്കിലും പണംകിട്ടുമെന്ന പ്രതീക്ഷയിലാണ് അവര്‍. ഇതിനെതിരെ പഞ്ചായത്തുകളിലേക്ക് ശക്തമായ മാര്‍ച്ച് നടത്താനിരിക്കുകയാണ് തൊഴിലാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: