തോണിച്ചാൽ:ഭക്തസൂർദാസ് ജയന്തിയോടനുബന്ധിച്ച് സക്ഷമ വയനാട് ജില്ലാസമിതിയുടെ ആഭിമുഖ്യത്തിൽ മെയ് ഏഴിന് നടക്കുന്ന ഭക്തസൂർദാസ് അനുസ്മരണസമ്മേളനത്തിന്റെ വിജയത്തിനായി എം.എം.ദാമോദരൻ, ഡോ.പി.നാരായണൻനായർ,എൻ.ബാലചന്ദ്രൻ എന്നിവർ രക്ഷാധികളായും ഇ.ഡി.ഗോപാലകൃഷ്ണൻ ചെയർമാനും,പി.സുരേന്ദ്രൻ കൺവീനറുമായി അമ്പത്തൊന്നംഗ സ്വാഗതസംഘം രൂപീകരിച്ചു.മറ്റുഭാരവാഹികൾ:എൻ.എ.ബാലകൃഷ്ണൻ (വൈസ്ചെയർമാൻ),പ്രദീപ്കുമാർ പാലയ്ക്കൽ (ജോ:കൺവീനർ),സെന്തിൽവേൽ (ട്രഷറർ).സമൂഹത്തിൽ പാർശ്വവൽകരിക്കപ്പെട്ടുപോകുന്ന ദിവ്യാംഗരെ കണ്ടെത്തി അവരിലെ പ്രതിഭയെ പരിപോഷിപ്പിച്ച് മുഖ്യധാരയിലേക്ക് കൈ പിടിച്ചുയർത്തകയെന്നലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് സമദൃഷ്ടി വികാസ്മണ്ഡൽ (സക്ഷമ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: