അഞ്ചല്‍: തൊഴുത്തില്‍ കെട്ടിയിരുന്ന പോത്തിനെ രാത്രിയില്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ പിടിയിലായി. സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. കഴിഞ്ഞദിവസം രാത്രി ഒന്നിനാണ് സംഭവം. ഏരൂര്‍ പത്തടി അടപ്പുപാറ പള്ളിക്ക് സമീപം അനസിന്റെ വക പോത്തിനെയാണ് മോഷ്ടാക്കാനുള്ള ശ്രമം നടന്നത്.
പോത്തിന്റെ ബഹളം കേട്ട് ഉണര്‍ന്ന അനസും കുടുംബാംഗങ്ങളും ബഹളം വച്ചതോടെ ഉണര്‍ന്ന് ഓടിയെത്തിയ പരിസരവാസികളും ചേര്‍ന്ന് മോഷ്ടാക്കളെ പിടികൂടിയത്. ഇവര്‍ വന്ന പിക്കപ്പ്‌വാനും നാട്ടുകാര്‍ തടഞ്ഞിട്ടു. ഇടമുളയ്‌ക്കല്‍ നെടുങ്ങോട്ടുകോണത്ത് ബീനാഭവനില്‍ വര്‍ഗീസ് (47), ഇടമുളയ്‌ക്കല്‍ പടിഞ്ഞാറ്റിന്‍കര സുനീഷ്ഭവനില്‍ സുമേഷ് (27) എന്നിവരാണ് പിടിയിലായത്.
















