കല്‍പ്പറ്റ :ജില്ലാസഹകരണബാങ്കുകള്‍ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 14 ജില്ലാസഹകരണബാങ്കുകളിലൊന്ന് മലപ്പുറമാണ്. മലപ്പുറത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ജില്ലാസഹകരണബാങ്ക് പിരിച്ചുവിടാനുള്ള ഓര്‍ഡിനന്‍സ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്. ഈ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ടാണ് കേന്ദ്ര, കേരള തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് പരാതി നല്‍കുക. നോട്ട്അസാധുവാക്കലുമായി ബന്ധപ്പെട്ട് സഹകരണമേഖലയെ തകര്‍ത്തുവെന്ന് പറഞ്ഞ് സമരം നടത്തിയവരാണ് ഇടതുമുന്നണി. അതുകൊണ്ട് തന്നെ സഹകരണമേഖലയെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ പിരിച്ചുവിടല്‍ നടപടിയിലേക്ക് നീങ്ങുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ മറ്റെന്ത് തുടര്‍നടപടികളാണ് സ്വീകരിക്കേണ്ടതെന്ന കാര്യം കോണ്‍ഗ്രസും യു ഡി എഫും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: