പത്തനാപുരം: മലയോര മേഖലയില്‍ വീശിയടിച്ച ശക്തമായ കാറ്റിനെ തുടര്‍ന്ന് കെഎസ്ആടിസി ബസ് യാത്രക്കാരുമായി പാതിവഴിയില്‍ കുടുങ്ങി. ശനിയാഴ്ച രാത്രി ഏഴിന് പുനലൂരില്‍ നിന്ന് അച്ചന്‍കോവിലിന് പോവുകയായിരുന്നു ബസ്. കറവൂര്‍ മഹാദേവര്‍മണ്ണില്‍ എത്തിയപ്പോഴേക്കും ശക്തമായ കാറ്റില്‍ റോഡിന് കുറുകെ മരങ്ങള്‍ വീണ് ഗതാഗതം സ്തംഭിച്ചു. ഇതേതുടര്‍ന്ന് ചെമ്പനരുവി, അച്ചന്‍കോവില്‍ ഭാഗത്തേക്ക് പോകേണ്ട ഇരുപതോളംവരുന്ന യാത്രക്കാരും ബസ് ജീവനക്കാരുമാണ് വലിയകാവ് സര്‍ക്കാര്‍ വിദ്യാലയത്തില്‍ അഭയം തേടിയത്. സ്ത്രീകളും കുട്ടികളും അടക്കമുള്ള ചില യാത്രക്കാര്‍ സമീപത്തുള്ള വീടുകളിലും അഭയം തേടി. ഗതാഗതം പുനസ്ഥാപിക്കാത്തതിനാല്‍ പിറ്റേന്ന് രാവിലെ ചെങ്കോട്ട വഴിയാണ് യാത്രക്കാര്‍ അച്ചന്‍കോവിലില്‍ എത്തിയത്. തിങ്കളാഴ്ചയാണ് പ്രദേശത്ത് ഗതാഗതസംവിധാനം ശരിയായത്.
















