തിരുവനന്തപുരം: ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി ഹനുമദ് ജയന്തിയും ജ്യോതിക്ഷേത്രത്തില്‍ സ്വാമി സത്യാനന്ദസരസ്വതി വിഗ്രഹപ്രതിഷ്ഠയുടെ ഒന്‍പതാം വാര്‍ഷികദിനമായ ഇന്നു രാവിലെ 8ന് ശ്രീരാമമന്ത്രഹവനവും പാദുകപട്ടാഭിഷേകവും 10ന് ജ്യോതിക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും നടക്കും. 11ന് നാഗരൂട്ട്, വൈകിട്ട് 3ന് മഹാലക്ഷ്മീ പൂജ.
4 മണിക്ക് എറണാകുളം ദിവ്യ വിമല്‍ നയിക്കുന്ന സംഗീതാര്‍ച്ചന. 6.30ന് ശ്രീ സത്യാനന്ദഗുരുസമീക്ഷ കേരളകലാമണ്ഡലം ഭരണസമിതി അംഗം പ്രൊഫ.വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്യും.
തിരുമല ശ്രീമാധവസ്വാമിആശ്രമം ജനാര്‍ദ്ദനന്‍പിള്ള അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര ഫിലിം സെന്‍സര്‍ബോര്‍ഡ് അംഗം ഡോ.നന്ത്യത്ത് ഗോപാലകൃഷ്ണന്‍ ‘സ്വാമിജിയും ശ്രീരാമദാസമിഷനും’ എന്ന പ്രബന്ധം അവതരിപ്പിക്കും. പാപ്പനംകോട് അനില്‍കുമാര്‍, കെ.പദ്മനാഭപിള്ള തുടങ്ങിയവര്‍ സംസാരിക്കും.
















