കുമളി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ സ്ത്രീക്ക് പരിക്ക്. കുമളി റോസാപ്പൂകണ്ടം തേക്കുംകാട് രജനീഷ് ഭവനില്‍ ജെസി ജോണിനാണ് (54) പരിക്കേറ്റത്.
ഇന്നലെ രാവിലെ 11 മണിയ്ക്കായിരുന്നു സംഭവം. സമീപത്തെ അയല്‍വാസിയുടെ വീട്ടിലേക്ക് പോകുന്ന വഴി ഒറ്റയാന് കാട്ട് പന്നി ആക്രമിക്കുകയായിരുന്നു. ഓടിയെത്തിയ പന്നി കാലില്‍ ഇടിച്ച് മറിച്ച് വീഴിക്കുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികിത്സ തേടിയതിന് ശേഷം തലയ്ക്ക് പരിക്കുള്ളതിനാല്‍ തമിഴ്നാട് കമ്പത്തിന് മാറ്റി. അക്രമകാരിയായ ഒറ്റയാന് പന്നി നാട്ടുകാരെ പലവട്ടം ഓടിച്ചതായി പറയപ്പെടുന്നു. ജനവാസ മേഖലയായ പ്രദേശത്ത് കുട്ടികളും സ്ത്രികളും മടക്കം നിരവധി പേര് സഞ്ചരിക്കുന്ന പ്രദേശത്താണ് പന്നിയുടെ വിളയാട്ടം. മനുഷ്യന് ഭീഷിണിയായി മാറിയിരിക്കുന്ന കാട്ടുപന്നിയെ പിടികൂടി ഉള്‍കാട്ടില്‍ വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം
















