വടക്കാഞ്ചേരി: വടക്കാഞ്ചേരി പീഡനക്കേസിലെ അഞ്ച് പ്രതികളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കാന്‍ അനുമതി തേടി വടക്കാഞ്ചേരി കോടതിയില്‍ അന്വേഷണസംഘം ഹര്‍ജി നല്‍കി. എഎസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ ജയന്തന്‍ ഉള്‍പ്പടെയുള്ളവരെ നുണ പരിശോധനക്ക് വിധേയമാക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു. പ്രതികളുടെ സമ്മതം ലഭിക്കുവാനായി കോടതി സമന്‍സ് അയച്ചു. കേസ് ഏപ്രില്‍ 29ന് വടക്കാഞ്ചേരി കോടതി പരിഗണിക്കും.
















