വടക്കാഞ്ചേരി: നഗരസഭയില്‍ 26-ാം ഡിവിഷനിലെ പട്ടിച്ചിറക്കാവ് കുളം പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി കുളത്തിലെ മണ്ണ് നെല്‍വയല്‍ നികത്താന്‍ ഉപയോഗിക്കുന്നു. നടപടി ഉണ്ടായില്ലെങ്കില്‍ സമരം നടത്തുമെന്ന് യുവമോര്‍ച്ച വടക്കാഞ്ചേരി കമ്മിറ്റി അറിയിച്ചു. മുനിസിപ്പാലിറ്റി പ്രസിഡണ്ട് അഡ്വ. വിഷ്ണുദേവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡണ്ട് പ്രദീപ് സംസാരിച്ചു.
















