ഷൊര്‍ണൂര്‍ : ട്രെയിന്‍ യാത്രികനെ ആക്രമിച്ച് അഞ്ച് ലക്ഷത്തോളം രൂപയും മൊബൈല്‍ ഫോണുകളും കവര്‍ന്ന സംഭവത്തിലെ പ്രതികളെ പറ്റി സൂചനകിട്ടിയതായി റെയില്‍വെ ഡി.വൈ.എസ്.പി. വി. ഷറഫുദ്ദീന്. കേസ് അന്വേഷണത്തിന് റെയില്‍വെ സി.ഐ.വിവേകാനന്ദന്, എസ്.ഐ.പി.എം. ഗോപകുമാര്‍ എന്നിവരുടെ നേത്യത്യത്തിലുള്ള സംഘം അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച്ച രാത്രി ഷൊര്‍ണൂര്‍ റെയില്‍വെ ജങ്ഷനിലെ ഔട്ടറില്‍ അമ്യത എക്സ്പ്രസ് നിര്‍ത്തിയിട്ടപ്പോഴാണ് തൃശ്ശൂര്‍ സ്വദേശിയായ മക്കത്തറ ചിറമ്മല്‍ സി.എഫ് വിപിനെ അക്രമിച്ച് പണമടങ്ങുന്ന ബാഗ് രണ്ടു പേര് ചേര്‍ന്ന് തട്ടിപ്പറിച്ച് കൊണ്ടുപോയത്.
വിപിന്റെ മൊഴിയില്‍ കുടെയുണ്ടായിരുന്ന കൊച്ചി സ്വദേശികളെന്നു സംശയിക്കുന്ന രണ്ടു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ശനിയാഴ്ച്ച രാത്രി ഷൊര്‍ണര്‍ എസ്.എം.പി .ജംഗ്ഷന് ഭാഗത്തുനിന്ന് നടന്ന വന്ന രണ്ടു പേര് റെയില്‍വെ സറ്റേഷനില്‍ നിന്നും തൃശ്ശൂരിലേക്കും പിന്നീട് തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കും കാറില്‍ പോയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വിപിന്റെ കൂടെ യാത്ര ചെയ്ത കൊച്ചി സ്വദേശികളാണെന്നാണ് പോലീസിന്റെ നിഗമനം. ടാക്സി ഡ്രൈവര്‍മാരുടെ പക്കല്‍ നിന്നും ഈ യുവാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
തൃശ്ശരിലെ മരുന്ന് വിതരണ കമ്പനിയിലെ കളക്ഷന്‍ ഏജന്റാണ് വിപിന്‍, തിരുവനന്തപുരത്തു നിന്ന് പണം ശേഖരിച്ച് തിരിച്ച് വരുന്ന വഴിയാണ് കവര്‍ച്ചക്ക് ഇരയായത്.തൃശ്ശൂരില്‍ ഇറങ്ങണ്ട ഇയാള്‍ ഉറങ്ങിയതു കാരണം തൃശ്ശൂരില്‍ ഇറങ്ങാന്‍ സാധിച്ചില്ല.
പിന്നീട് പാലക്കാട് ഇറങ്ങി തിരിച്ച് അമ്യത എക്പ്രസ്സില്‍ കയറിയതായിരുന്നു. കവര്‍ച്ച സംഘത്തിന്റെ ആക്രമണത്തില്‍ വിപിന്‍ മുഖത്തും തലക്കും പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: