പാലക്കാട്: ഷാഫി പറമ്പില്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും രണ്ടരകോടിയിലധികം രൂപ ചിലവിട്ടു നൂറണിയില്‍ നിര്‍മ്മിച്ച ഫുട്ബോള്‍ ടര്‍ഫില്‍ അപാകതയുണ്ടെന്ന് ഫുട്ബോള്‍ പ്രേമികളും ,നൂറണി ഗ്രൗണ്ട് സംരക്ഷണ സമിതിയും പരാതിപ്പെട്ടു.
ഇതേക്കറിച്ച്് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. രണ്ടര കോടിയോളം ചെലവില്‍ നിര്‍മ്മിച്ച ഗ്രൗണ്ടിന്റെ സംരക്ഷണത്തെ കുറിച്ച് വ്യക്തമാക്കാന്‍ ഇതുവരെ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല .
17ന് നടക്കുന്ന ഉദ്ഘാടനശേഷം ഗ്രൗണ്ട് നാഥനില്ലാ കളരിയായി മാറുമെന്നും കളിക്കാരന് കൂടിയായ കെ.എ.അന്‍സാരി പറയുന്നു. മാത്രമല്ല ഓരോ കളി കഴിയുമ്പോഴും ടര്‍ഫ് കഴുകി വൃത്തിയാക്കിയാല്‍ മാത്രമേ അടുത്ത കളി നടത്താന്‍ പറ്റുകയുള്ളൂ.
3.19 ഏക്കര്‍ വിസ്തീര്‍ണമുള്ള മൈതാനം കഴുകിവൃത്തിയാക്കാന്‍ ഇതുവരെ ആരെയും ചുമതലപ്പെടുത്തി കാണുന്നില്ല. ചുറ്റും മലിന ജലം പോകാന്‍ സംവിധാനമില്ല. മഴപെയ്താല്‍ വെള്ളം മുഴുവന്‍ ഗ്രൗണ്ടില്‍ നിറയും. ഇപ്പോള്‍ വിരിച്ചിട്ടുള്ള ടര്‍ഫ് കേടുവന്ന നശിക്കാന്‍ സാധ്യതയുണ്ട്.
വെള്ളം പുറത്തേക്ക് ഒഴുകിപ്പോകുന്ന ഭാഗത്തു ഫഌറ്റ് നിര്‍മ്മിച്ചതിനാല്‍ വെള്ളം ഗ്രൗണ്ടില്‍ തന്നെ കെട്ടി നില്ക്കും. കളി കഴിഞ്ഞാല്‍ കഴുകി വൃത്തിയാക്കാന്‍ വെള്ള സൗകര്യവുമില്ല.
ടര്‍ഫില്‍ കൃത്രിമ പുല്ലാണെങ്കിലും കളിക്കാര്‍ക്ക് ഗ്രൗണ്ടില്‍ കളിക്കാന്‍ പ്രയാസമുണ്ടാക്കും. അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിച്ചുവെന്ന് അവകാശപ്പെടുമ്പോള്‍ നാട്ടിന്‍പുറങ്ങളിലെ കളിക്കാര്‍ക്ക് ഇതു പ്രയാസം സൃഷ്ട്ടിക്കുമെന്നും ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ടര്‍ഫ് വിരിക്കേണ്ടതെന്നും അന്‍സാരി പറഞ്ഞു. റവന്യൂ വകുപ്പിന്റെ കൈവശമുള്ള ഗ്രൗണ്ടിന്റെ സംരക്ഷണ ചുമതല സ്പോര്‍ട്സ് കൗണ്‍സിലിനെയോ,കേരള ഫുടബോള്‍ സ്സോസിയേഷനെയോ ചുമതലപെടുത്താന്‍ തയാറായില്ലെങ്കില്‍ ഗ്രൗണ്ടിന്റെ പ്രവര്‍ത്തനം അവതാളത്തിലാവാന്‍ ഇടയുണ്ട്.
അഞ്ച് ഏക്കറോളം വരുന്ന നൂറണി ഗ്രൗണ്ടിലെ മുകള്‍ ഭാഗത്തുള്ള സ്ഥലം ഇപ്പോള്‍ സ്വകാര്യ വ്യക്തികളുടെ കൈവശമാണുള്ളത്.
ഇതു കൂടി ഏറ്റെടുത്താല്‍ മാത്രമേ ഗ്യാലറിനിര്മ്മിച്ചു കാണികള്‍ക്കു കളികാണാന്‍ പറ്റുകയുള്ളു.മാത്രമല്ല കളി കാണാന്‍ വരുന്നവരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാനും കഴിയാത്ത അവസ്ഥയുണ്ട്. സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിനു ശേഷമേ ഇവിടെ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്നും,അതിന് സംവിധാനം ഏര്‍പ്പെടുത്തിയതിനുശേഷം ഉദ്ഘാടനം നടത്തണമെന്നും കോടികള്‍ ചിലവഴിച്ചു’നിര്‍മ്മിച്ചതില്‍ നടന്ന അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്നും നൂറണി ഗ്രൗണ്ട് സംരക്ഷണ സമിതി ചെയര്മാന് ഡോ.പി.എസ്.പണിക്കര്‍ ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: