കല്‍പ്പറ്റ:ശമ്പള കുടിശ്ശിക പ്രൊവിഡണ്ട് ഫണ്ടില്‍ ലയിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് കേരള എന്‍.ജി.ഒ സംഘ് വയനാട് ജില്ല കമ്മിറ്റി ജില്ല കളക്ട്രേറ്റില്‍ പ്രകടനവും യോഗവും സംഘടിപ്പിച്ചു. 10-ാം ശമ്പള പരിഷ്ക്കണ കമ്മീഷന് ശുപാര്‍ശ ചെയ്ത പത്തൊന്‍മ്പത് മാസത്തെ ശമ്പള കുടിശിക തടഞ്ഞുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ധനമന്ത്രിയുടെ പ്രവര്‍ത്തിയെന്ന് ജീവനക്കാരുടെ പ്രകടനത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ടി.സുകുമാരന്‍ അഭിപ്രായപ്പെടു. സംസ്ഥാനത്ത് മദ്യവില്‍പ്പനയിലുടെ സര്‍ക്കാറിന്റെ ചിലവിന് പണം കണ്ടെത്തുന്ന സമ്പ്രദായം ധനകാര്യ വിദഗ്ദ്ധനെന്ന് അവകാശപ്പെടുന്ന ധനമന്ത്രിക്ക് ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡണ്ട് കെ.ഗോപാലകൃഷ്ണന്, ജില്ല സെക്രട്ടറി പി.പി.മുരളീധരന് വൈസ് പ്രസിഡണ്ട് കെ.ഭാസ്ക്കരന്‍, ജില്ല ട്രഷറര്‍ കെ.മോഹനന് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: