പത്തനാപുരം: മൃഗവേട്ടയ്‌ക്കായി കരുതിയ പന്നിപ്പടക്കം കടിച്ച് കാളയ്‌ക്ക് പരിക്കേറ്റു. ചെമ്പനരുവി കൈച്ചിറ ഉടയവര്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള കാളയ്‌ക്കാണ് പരിക്കേറ്റത്. ക്ഷേത്രത്തിന് സമീപം മേയാന്‍ വിട്ടപ്പോള്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സം’വം. തീറ്റയെടുക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത വിധം വായ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വനത്തില്‍ വീണു കിടന്നിരുന്ന ചക്ക തിന്നുമ്പോള്‍ മൃഗവേട്ടയ്‌ക്കായി അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടം സം’വിച്ചത്.നാക്ക് അറ്റുപോകാറായ സ്ഥിതിയിലുള്ള കാളയുടെ വായുടെ ഒരു’ാഗവും പല്ലുകളും തകര്‍ന്നു.കഴിഞ്ഞ വര്‍ഷം പാടത്ത് കൈതച്ചക്കയ്‌ക്കുള്ളില്‍ വച്ചിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാനയുടെ തുമ്പിക്കൈ അറ്റുപോയിരുന്നു.
















