കൊല്ലം: പകുതിയിലേറെ വിദേശ മദ്യശാലകള്‍ക്ക് പൂട്ടു വീണതോടെ ജില്ലയില്‍ മദ്യകച്ചവടം വ്യാപകമാകുന്നു. കൂടുതലായി വാങ്ങുന്ന മദ്യം ചെറുകുപ്പികളിലാക്കി വില്‍ക്കുന്ന സംഘങ്ങള്‍ ഗ്രാമ പ്രദേശങ്ങളില്‍ വ്യാപകമായിരിക്കുകയാണ്. കടകള്‍, വീടുകള്‍, ആളൊഴിഞ്ഞ പുരയിടങ്ങള്‍ എന്നിവടങ്ങള്‍ കേന്ദ്രമാക്കിയാണ് കച്ചവടം നടക്കുന്നത്. ഇടനിലക്കാരും ഇവര്‍ക്കിടയിലുണ്ട്. ഡബിളിരട്ടി പണം നല്‍കി മദ്യം വാങ്ങാനും ഇവിടങ്ങളില്‍ ആളുകളുടെ ക്യൂവാണ്.പോലീസിന്റെയും എക്‌സൈസിന്റെയും പരിശോധനകളില്ലാത്തതിനാല്‍ വരുംദിവസങ്ങളില്‍ ഇത്തരം കച്ചവടക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന.
















