ഒറ്റപ്പാലം: വാണിയംകുളം പഞ്ചായത്ത് പരിധിയില്‍ നെല്പാടങ്ങള് നികത്തി വ്യാപകതെങ്ങുകൃഷി. നെല്കൃഷിസംരക്ഷണത്തിനു വേണ്ടി പഞ്ചായത്ത് ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത ഡാറ്റാ ബാങ്കിലെ ഇരുപത്തിയഞ്ച് ശതമാനത്തോളം സ്ഥലങ്ങളിലുംതെങ്ങ്കൃഷിചെയ്യുന്നു.
കരഭൂമിയാക്കുന്നതിന്റെ ആദ്യപടിയായി വാഴ കൃഷിയും, വാഴകൃഷിയുടെ മറവില്‍ തെങ്ങുകൃഷിയും നടത്തുന്നു. നെല്പാടങ്ങളില് ഹൃസ്വകാലവിളകള്‍ കൃഷി ചെയ്യാമെന്നസര്ക്കാര് നിയമത്തെ മറപിടിച്ചാണു തെങ്ങുകൃഷികള് ചെയ്തു വരുന്നത്.
തൃക്കങ്ങോട്, ചോറോട്ടൂര്‍ എന്നീപ്രദേശങ്ങളില്‍ തെങ്ങുകൃഷിവ്യാപകമാണ്. കൃഷിഭൂമി പരിവര് ത്തനത്തിനു ഒരു അനുമദിയും നേടാതെയാണ് ഇത്തരം കൃഷികള്‍ ചെയ്യുന്നത്. വാണിയംകുളം വില്ലേജ്ഓഫീസറുടെയും, കൃഷിഓഫീസറുടെയും, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും നിസംഗമനോഭാവം ഇത്തരം കൃഷിക്കാര്‍ക്കു ഒരു പരിധിവരെ സഹായമാകുന്നതായി പറയുന്നു.വാണിയംകുളത്തെ നെല്‍കൃഷിയുടെ നാശത്തിനുകാരണം തെങ്ങുകൃഷിവ്യാപനമാണെന്നും ഇത് അധികാരികളുടെ പിടിപ്പുകേടന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. പലസ്ഥലത്തും നെല്പാടങ്ങളുടെ മദ്ധ്യഭാഗത്ത് തെങ്ങ്കൃഷിചെയ്തുവരുന്നു.
ഇതു കാരണം മറ്റ് പാടങ്ങളിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നു. കെ.എല്‍.യു ലഭിച്ച സ്ഥലത്ത്വാര്ഷിക വിളകള്‍ കൃഷി ചെയ്യുവാന്‍ നിയമം ഇല്ലെന്നിരിക്കെ അധികാരികളുടെ ഒത്താശയോടെ പാടശേഖരങ്ങളില്‍ വ്യാപകമായി തെങ്ങ്, കമുക് തുടങ്ങിയവ കൃഷി ചെയ്തുതുവരുന്നു.ഇത് ചുറ്റുവട്ടത്തെ നെല്‍കൃഷി ഇല്ലാതാകാന്കാരണമാകുന്നു.
ജലക്ഷാമംരൂക്ഷമായ സാഹചര്യത്തില്‍ നെല്പാടങ്ങളാകുന്ന തണ്ണീര്‍തടങ്ങള്‍ നികത്തി വാര്‍ഷികവിളകള്‍ കൃഷി ചെയ്യുന്നതിനെതിരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രത പാലിക്കുന്നില്ലെന്നും നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: