കത്തോലിക്ക സഭയുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കുകയും അവയെ പ്രചരിപ്പിക്കുകയും ചെയ്യുന്ന റോമന്‍ കത്തോലിക് സ്ഥാപനം ഹിന്ദുക്കളെ സ്വാഗതം ചെയ്തിരിക്കുന്നു. എന്തിനെന്നായിരിക്കും ചിന്തിക്കുന്നത്? അവര്‍ക്കും യോഗ അഭ്യസിക്കണം. അമേരിക്കയിലെ തെക്കുകിഴക്കന്‍ മേഖലയിലെ തനീസിയില് പ്രവര്‍ത്തിക്കുന്ന നോട്റെ ദാമെ ഹൈസ്കൂളാണ് (NDHS)അവരുടെ ഫുടബോള്‍ ടീമിന് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതിനായി യോഗ പരിശീലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
യോഗയുടെ ഗുണഭോക്താക്കളാകുന്നത് വഴി ഫുട്ബോള്‍ കളിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അതിലൂടെ NDHSന് കൂടുതല്‍ പ്രശസ്തി കൈവരുമെന്നതാണ് ഹിന്ദുക്കളെ യോഗ അഭ്യസിപ്പിക്കുന്നതിനായി ക്ഷണിക്കാന്‍ കാരണമെന്ന് ഹിന്ദു വക്താവ് രാജന് സേദ് വ്യക്തമാക്കി. കായിക താരങ്ങളുടെ ഉന്നമനത്തിനായി ശാശ്വതമായ ഗുണം ലഭിക്കുന്ന യോഗയുമായി സഹകരിക്കുകയാണ് സ്കൂള്‍ അധികൃതര്‍.
മാനസികമായും ശാരീരികമായും ഗുണം ലഭിക്കുന്ന യോഗയെ ഒരു ലീവിങ് ഫോസിലായാണ് സാധാരണ കണക്കാക്കുന്നത്. എന്നാല്‍ 2000 ബിസിഇ മുതല്‍ സിന്ധു തദീതട സംസ്ക്കാരം വരെ കണക്കാക്കിയാല്‍ അധികം പേരും യോഗയുടെ ഗുണഭോക്താക്കളാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും.
ലോകപാരമ്പര്യമെന്ന നിലയിലാണ് യോഗയെ ഏവരും കാണുന്നത്. പൂര്‍ണതയുടെ ക്രമാനുസൃതമായ പ്രയത്നമെന്നാണ് യോഗയെ പതഞ്ജലി വിശേഷിപ്പിക്കുന്നത്. യോഗ വഴി മനുഷ്യ സഹജമായ വിവിധ ഘടകങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമെന്നും സേദ് പറഞ്ഞു.
അമേരിക്കന്‍ ദേശീയ സ്ഥാപനങ്ങള്‍ പറയുന്നതനുസരിച്ച് യോഗ സമാധാനത്തിന് ഉതകുന്നതാണ്. നന്നായി ശ്വസനം ചെയ്യാനും സമ്മര്‍ദ്ദം ഒഴിവാക്കാനും യോഗ ഗുണം ചെയ്യും. അടുത്തിടെ പുറത്തിറക്കിയ “2016 Yoga in America Study” അനുസരിച്ച് സെലിബ്രിറ്റീസ് ഉള്‍പ്പടെയുള്ള 37 ദശലക്ഷം പേരാണ് അമേരിക്കയില്‍ യോഗ അഭ്യസിച്ചതെന്നും സേദ് കൂട്ടിച്ചേര്‍ത്തു.
1876ലാണ് NDHS സ്ഥാപിച്ചത്. 20 ഏക്കര്‍ ചൂറ്റളവില്‍ വിശാലമായി വ്യാപിച്ചു കിടക്കുന്ന ഈ സ്ഥാപനത്തില്‍ നിന്ന് 2015ല്‍ ബിരുധാരികളായവരില് 92ശതമനം പേരും സ്കോളര്‍ഷിപ്പുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ പകുതിയിലേറെ പേര് അത്ലറ്റിക്ക് ഇനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: