Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

സംസ്ഥാനത്ത് ചെറിയതുകക്കുള്ള മുദ്രക്കടലാസ് കിട്ടാനില്ല; ആവശ്യക്കാര്‍ ദുരിതത്തിലാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 12:31 pm IST
in Special Article

സംസ്ഥാനത്ത് മാസങ്ങളായി ചെറിയ തുകക്കുള്ള മുദ്രക്കടലാസ് ലഭിക്കാത്തത് ആവശ്യക്കാരെ ദുരിതത്തിലാക്കുന്നു. നിരന്തര ആവശ്യങ്ങള്‍ക്കുള്ള 20, 50, 100 രൂപക്കുള്ള മുദ്രപത്രങ്ങള്‍ക്കാണ് ദൗര്‍ലഭ്യം നേരിടുന്നത്. ഇവ ആവശ്യമുള്ളവര്‍ നിര്‍ബന്ധിതമായി 500 രൂപയുടെ മുദ്രക്കടലാസ് വാങ്ങിക്കേണ്ട അവസ്ഥയാണ്.

വാടകച്ചീട്ട്, പണമിടപാട്, വസ്തു വില്‍പന കരാര്‍ എന്നിവക്കായി 200 രൂപ വിലയുള്ള മുദ്രക്കടലാസാണ് വേണ്ടത്. ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി 20 രൂപയുടേതും ആധാര പകര്‍പ്പെടുക്കാന്‍ 50 രൂപയുടേയും മുദ്രപത്രങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവയൊന്നും കിട്ടാനില്ലാത്തതിനാല്‍ എല്ലാ ആവശ്യങ്ങള്‍ക്കും 500 രൂപയുടെ മുദ്രപത്രങ്ങള്‍ വാങ്ങേണ്ട ഗതികേടിലാണ് ഇടപാടുകാര്‍.

ഒരു ലക്ഷം രൂപക്ക് മുകളിലുള്ള ഇടപാടുകളില്‍ മുദ്രക്കടലാസുകള്‍ ട്രഷറി വഴിയും അതിനു താഴെയുള്ളവ വെണ്ടര്‍മാര്‍ വഴിയുമാണ് സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. ഇതൊന്നും അറിയാത്ത സാധാരണക്കാര്‍ എല്ലാ ആവശ്യങ്ങള്‍ക്കും പ്രദേശിക വെണ്ടര്‍മാരെയാണ് സമീപിക്കുന്നത്. എന്നാല്‍, തിരുവനന്തപുരത്തെത്തി മുദ്രക്കടലാസുകള്‍ ഏറ്റുവാങ്ങാനുള്ള ചിലവും യാത്രാ പ്രശ്‌നവും കണക്കിലെടുത്ത് സ്‌റ്റോക്കുള്ള മറ്റു മുദ്രപത്രങ്ങള്‍ കൂടി തീര്‍ന്നാലെ അടുത്ത സ്‌റ്റോക്കെടുക്കുവാന്‍ വെണ്ടര്‍മാര്‍ തയ്യാറാവുന്നുള്ളൂ എന്നതും അത് ചെറിയ തുകയ്‌ക്കുള്ള മുദ്രപത്രങ്ങള്‍ക്ക് താല്‍ക്കാലിക ക്ഷാമം സൃഷ്ടിക്കുമെന്നും ജില്ലയിലെ ആധാരമഴുത്തുകാര്‍ പറയുന്നു.

തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോക്കാണ് സംസ്ഥാനത്തിനകത്ത് എല്ലാ ജില്ലകളിലേയും മുദ്രപത്രങ്ങളുടെ വിതരണ ചുമതല. മഹാരാഷ്്ട്രയിലെ നാസിക്ക് സെക്യൂരിറ്റി പ്രസില്‍ ബഹുവിധ സുരക്ഷാ ക്രമീകരണങ്ങളോടെ അച്ചടിച്ചശേഷം കനത്ത വന്‍ സെക്യൂരിറ്റി അകമ്പടിയോടെ തിരുവനന്തപുരത്ത് എത്തിക്കുന്നതാണ് ഇതുവരെ സ്വീകരിച്ചുവരുന്ന രീതി. എല്ലാ ജില്ലകളിലും മുദ്രകടലാസുകള്‍ വിതരണത്തിന് ട്രഷറി മുഖാന്തിരം സൗകര്യമൊരുക്കണമെന്ന് വെണ്ടര്‍മാര്‍ പതിറ്റാണ്ടുകളായി ഉന്നയിക്കുന്ന ആവശ്യമാണെങ്കിലും ബന്ധപ്പെട്ടവര്‍ അനുമതി നല്‍കിയിട്ടില്ല.

അതേസമയം 20 മുതല്‍ 100 രൂപ വരെയുള്ള മുദ്രപത്രങ്ങള്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ മേഖലയിലേക്ക് കടത്തുന്നതായി ആരോപണങ്ങളുയരുന്നുണ്ട്. ചെറിയ സംഖ്യക്കുള്ള മുദ്രപത്രങ്ങള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന കമ്മീഷന്‍ കുറഞ്ഞുപോകുന്നതിനാല്‍ കൃത്രിമ ക്ഷാമമുണ്ടാക്കി 500 രൂപയുടെ മുദ്രപത്രം വാങ്ങിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണെന്നും പറയപ്പെടുന്നു. ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള മുദ്രപത്രം ലഭ്യമാക്കാനാവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നാണ് ജനകീയാവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

Kerala

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

Kerala

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

Kerala

ലഹരിമുക്ത കേരളവും ലഹരിമുക്ത കാമ്പസുകളും; മെച്ചപ്പെട്ട സാമൂഹിക സൗഹാര്‍ദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.