കണ്ണൂരില്‍ തുടരുന്ന കൊലപാതക രാഷ്ട്രീയത്തിന് അറുതിവരുത്താന്‍ ജില്ലാ,സംസ്ഥാന തലങ്ങളില്‍ സര്‍വ്വകക്ഷി സമാധാന യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന എത്രത്തോളം അര്ത്ഥവത്താകുമെന്ന കാര്യത്തില്‍ സംശയമുണ്ട്. ഇത് ഒരു മുന്‍ കൂട്ടിയുള്ള പ്രവചനം അല്ല മറിച്ച്, പതിറ്റാണ്ടുകളായി തുടരുന്ന ഒരു പ്രക്രീയയാണ്. പ്രത്യേകിച്ച് ഇടതുപക്ഷം അധികാരത്തില്‍ എത്തുമ്പോള്‍ കൊലപാതക പരമ്പര ഉണ്ടാകുന്നത് ഒരു തുടര്‍ച്ചയായ പ്രവണതയാണ്. എന്തുകൊണ്ടാണിതെന്ന് ചിന്തിക്കാന്‍ സര്‍ക്കാരിന് നേതൃത്വം നല്കുന്ന സിപിഎം തയ്യാറാകേണ്ടതുണ്ട്. ഇതിന് മുന്‍പും നിരവധി തവണ സമാധാന യോഗങ്ങള്‍ വിളിക്കുകയും ഒപ്പിട്ടതിന്റെ മഷി ഉണങ്ങുന്നതിന് മുമ്പ് കൊലപാതകങ്ങള്‍ നടന്നതും വിസ്മരിക്കാനാവുന്നതല്ല.
ആര് ആരേ കൊല്ലുന്നു എന്നതല്ല പ്രശ്നം അതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി ശിക്ഷിക്കുകയാണ് വേണ്ടത്. അത് ഇവിടെ നടക്കുന്നില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. കണ്ണൂരില്‍ കൊലപാതക രാഷ്ട്രീയത്തിന് തുടക്കമിട്ടത് ആര്‍എസ്എസ് അല്ല. മറിച്ച്, സിപിഎം ആണ്. സാമന്യ ബോധമുള്ള എല്ലാവര്ക്കും ഇക്കാര്യം അറിയാം. എന്നിട്ടും സിപിഎം ഉരുണ്ട് കളിക്കുകയാണ്. എന്തുകൊണ്ട് കണ്ണൂരില്‍ മാത്രം കൊലപാതക പരമ്പര തുടരുന്നു എന്നത് ഗൗരവപൂര്വ്വും ചിന്തിക്കേണ്ടതുണ്ട്.
ആര്‍എസ്എസ് ഒരിക്കലും അക്രമത്തെ പ്രത്സോഹിപ്പിക്കാറില്ല. ആര്‍എസ്എസിന്റെ ലക്ഷ്യം ഭരണവുമല്ല. ശാന്തിയും സമാധാനവും പുലര്‍ത്തുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം. എന്നാല്‍ സിപിഎമ്മിന്റെ മനോഭാവം തികച്ചും വ്യത്യസ്തമാണ്. കേരളത്തിലിന്ന് അവര്‍ക്ക് പിടിയുള്ള ഏക ജില്ല കണ്ണൂരാണ്. അവിടെ നിന്നും ഈ പ്രസ്ഥാനത്തോട് വിടപറയുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. ഇവരെ പിടിച്ചു നിര്‍ത്താനുള്ള തന്ത്രമാണ് അല്ലെങ്കില്‍ പെടാപാടാണ് സിപിഎം നടത്തി കൊണ്ടിരിക്കുന്നത്.
മുന്‍ കാലങ്ങളില്‍ സമാധാന ചര്‍ച്ച നടന്നപ്പോള്‍ അതിനെ അട്ടിമറിച്ചവരാണ് സിപിഎം എന്ന് കഴിഞ്ഞ ദിവസം ഒ.രാജഗോപാല്‍ എംഎല്‍എ നിയമസഭയില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ആര്‍എസ്എസിന്റെയും സിപിഎമ്മിന്റെയും സമുന്നതരായ നേതാക്കള്‍ കലാപ പരിഹാരത്തിനായി ഒന്നിച്ചിരുന്നെങ്കിലും അത് അട്ടിമറിക്കപ്പെടുകയായിരുന്നു. എന്നാല്‍ അതിനെ അംഗീകരിക്കുവാന്‍ മുഖ്യമന്ത്രി തയ്യാറായില്ല എന്നുള്ളതും ശ്രദ്ധിക്കേണ്ടതുണ്ട്.
ഇതിനിടെ ഇന്നലെ ഒരു പ്രമുഖ പത്രത്തില്‍ എം.മുകുന്ദന് എഴുതിയതും ഇത്തരണുത്തില്‍ എടുത്തുപറയേണ്ടതുണ്ട്. അതായത് ഒരു കക്ഷി കൊല ചെയ്യുമ്പോള്‍ അത് മനസിലാക്കാന്‍ പ്രയാസമില്ല. അവരെ നമ്മുക്ക് അറിയാം…. ഇതാരാണെന്ന് മുകുന്ദന് വെളുപ്പെടുത്തിയാല്‍ നന്നായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: