രഞ്ജി ട്രോഫി ന്യൂട്രല്‍ വേദികളിലായി നടത്താന്‍ തീരുമാനിച്ചതിനുശേഷം ആദ്യമായി കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ എത്തുന്ന എലൈറ്റ് മത്സരങ്ങള്‍ക്ക് ഈ മാസം 27ന് തുടക്കം. കൃഷ്ണഗിരി ഗിരി മകുടങ്ങളില്നിന്നുള്ള കുളിര്ക്കാറ്റേല്ക്കുന്ന വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് പൂരം. പച്ചമലകള്ക്കുനടുവില് ലോകം പ്രകീര്‍ത്തിച്ച സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയായിരുന്നു.
ഇന്ത്യന്‍ ഏകദിന താരമായിരുന്ന ഫായിസ് ഫസല്‍ നയിക്കുന്ന വിദര്‍ഭയും ധോണിയുടെ അപരന് എന്ന് ഖ്യാതിയുള്ള സൗരവ് തിവാരി നയിക്കുന്ന ജാര്‍ഖണ്ഡുമായാണ് ആദ്യ മത്സരം. നവംബര്‍ 21ന് ആരംഭിക്കുന്ന രണ്ടാ മത്സരത്തില്‍ ദല്‍ഹി രാജസ്ഥാനെ നേരിടും. ഒഡീഷയും മഹാരാഷ്ട്രയുമായാണ് മൂന്നാമത് കളി. നവംബര്‍ 29നാണ് ഇതിനു തുടക്കം.
കഴിഞ്ഞ രഞ്ജി സീസണില്‍ മഹാരാഷ്ട്രയ്ക്കുവേണ്ടി 351 റണ്‍സ് നേടിയ സ്വപ്നില്‍ ഗുഗിലെ, 258 റണ്‍സ് നേടിയ അങ്കിത് ഭാവനെ എന്നിവരും ജില്ലയിലെത്തുന്ന താരങ്ങളില്‍ പ്രമുഖരാണ്. ഉന്മുക്ത് ചന്ദ്, ഇഷാന് ജഗ്ഗി, ഷഹബാസ് നയിം, ജിതേഷ് ശര്‍മ, അക്ഷയ് വഖാര്‍, ശലഭ് ശ്രീവാസ്തവ, പ്രത്യുഷ് സിംഗ്, മന്നന് ശര്‍മ തുടങ്ങി ഐപിഎല്‍ കളിക്കാരും ചുരം കയറും.
മത്സരങ്ങള്‍ക്കുള്ള ഒരുക്കം പുരോഗതിയിലാണ്. ജാര്‍ഖണ്ഡ് ടീം 25നും വിദര്‍ഭ താരങ്ങള്‍ 26നും കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പരിശീലനത്തിനു ഇറങ്ങും. കേരളത്തിന്റെ മത്സരങ്ങള്‍ക്ക് ആഥിത്യം വഹിക്കാന്‍ സാധിക്കാത്തതിന്റെ വിഷമവും ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ട്. കൃഷ്ണഗിരി മത്സരങ്ങള്‍ ആഘോഷമാക്കാനാണ് ക്രിക്കറ്റ് പ്രേമികളുടെ തീരുമാനം.
ആദ്യ മത്സരത്തില്‍ വിദര്‍ഭയെ നയിക്കുന്നത് ഈ വര്‍ഷം അരങ്ങേറിയ ഫൈസലാണ്. രാജ്യത്തിനായി അരങ്ങേറ്റ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ഫൈസിനൊപ്പം ശലബ് ശ്രീ വാസ്തവ, രജനീഷ് കുര്‍ബാനി, സഞ്ജയ് രാമസ്വാമി തുടങ്ങിയ താരങ്ങളുമുണ്ടാവും. ജാര്‍ഘണ്ഡ് മത്സരം ഇന്ത്യന്‍ പേസര്‍ വരുണ്‍ അരോണിന്റെ നേതൃത്വത്തിലാണ്. സൗരവ് തിവാരി, ഷഹനബാസ് നദീം, ഇശാന് കിസന്‍ തുടങ്ങിയ താരങ്ങളും പാഡണിയും. ദല്‍ഹിക്കുവേണ്ടി ഉന്മുഖ് ചന്ദ് നായകനാവും. മോഹിത് ശര്‍മ്മ, പര്‍വീന്ദര്‍ അവാന, പവന് സുയല്‍ തുടങ്ങിയ പ്രമുഖര്‍ കളിക്കാനിറങ്ങും.
പങ്കജ് സിംഗാണ് രാജസ്ഥാന് നായകന്. രജത് ബട്ട്യാ, വിനീത് സക്സേന, അശോക് മേനേരിയ, തന്‍വീര്‍ മശാര്ത്ഥ് ഉള്ഹക് തുടങ്ങിയവര്‍ പാഡണിയും. മഹാരാഷ്ട്ര ടീം കേതാര് യാദവിന്റെ നേതൃത്വത്തില്‍ പാഡണിയും. സ്പിനില്‍ ഗോഖലെ ചിരാഗ് ഖുരാന, അന്‍കിത് ബച്ച്ന, ശ്രീകാന്ത് മുണ്ഡെ തുടങ്ങിയവര്‍ മഹാരാഷ്ട്രക്കുവേണ്ടി കളത്തിലിറങ്ങും. ഒഡീഷയെ നയിക്കുന്നത് ഗോവിന്ദ് പൊഡാറാണ്. ബസന്ത് മൊഹന്തി, അവിനാശ് സാഹ, ധീരജ് സിംങ്, രശ്മി സാഹു, ബിച്ചിലെസ് സാമന്ത്റെ തുടങ്ങിയവരാണ് പ്രമുഖ താരങ്ങള്‍. സ്റ്റേഡിയത്തിലെ ഔട്ട്ഫീല്‍ഡ് ജോലികള്‍ പൂര്‍ത്തിയായി. പിച്ചുകളുടെ നിര്‍മ്മാണവും അവസാനഘട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: