Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ജീവിതത്തെ ക്രമത്തിലാക്കൂ, ഹൃദയത്തെ രക്ഷിക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 12:22 pm IST
in Lifestyle

സംസ്ഥാനത്ത് ഹൃദയാഘാതം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. ജീവിതശൈലിയിലും ഭക്ഷണശീലത്തിലുമുള്ള മാറ്റമാണ് ഹൃദയാഘാതം ഉണ്ടാകാനുള്ള പ്രധാന കാരണം. ഭക്ഷണത്തിലും തെറ്റായ ജീവിതക്രമത്തിലും മാറ്റം വരുത്താന്‍ തയ്യാറായാല്‍ ഹൃദയാഘാതത്തെ ഒരു പരിധിവരെ അകറ്റി നിര്‍ത്താം. അതിന് ആരോഗ്യകരമായ ഭക്ഷണശീലവും ജീവിതശൈലിയും വളരെ ചെറുപ്പത്തില്‍ തന്നെ സ്വായത്തമാക്കേണ്ടതാണ്. അതിന് കഴിഞ്ഞിട്ടില്ലാത്തവര്‍ തെറ്റായ ശീലങ്ങള്‍ മാറ്റണമെന്ന് ഇന്ന് തന്നെ തീരുമാനം എടുത്താല്‍ ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നമുക്ക് സാധിക്കും.

വ്യായാമം ചെയ്തുകൊണ്ടുള്ള ഇസിജി ഹൃദയാഘാതത്തെ തടയാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണെന്ന് റിനൈ ഹാര്‍ട്ട് സെന്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. വിശ്രമിക്കുമ്പോള്‍ ചെയ്യുന്ന ഇസിജി ഹൃദയാഘാതത്തെ മനസ്സിലാക്കാന്‍ സഹായിക്കുമ്പോള്‍ വ്യായാമം ചെയ്തുകൊണ്ടുള്ള ഇസിജിക്ക് മാത്രമേ ഹൃദയാഘാതമുണ്ടാക്കിയേക്കാവുന്ന ബ്ലോക്കുകളെ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സാധിക്കുകയുള്ളൂ. ഈ ടെസ്റ്റ് ട്രെഡ്മില്‍ ടെസ്റ്റ് അഥവ സ്‌ട്രെസ് ഇസിജി എന്നാണ് അറിയപ്പെടുന്നത്. പരിശോധനയില്‍ ഒരു വ്യക്തിയുടെ ഇസിജിയും എക്കോ ടെസ്റ്റും നോര്‍മല്‍ ആണെങ്കിലും ആ വ്യക്തിക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

എറണാകുളം റിനൈ മെഡിസിറ്റിയിലെ റിനൈ ഹാര്‍ട്ട് സെന്ററിനെ കേന്ദ്രമാക്കി മലബാര്‍ ഹാര്‍ട്ട് ഫൗണ്ടേഷന്‍ എന്ന സംഘടന 2000 രോഗികളില്‍ നടത്തിയ ഒരു പഠനത്തില്‍ വാര്‍ഷിക ഹൃദയ പരിശോധന വഴി ഹൃദയാഘാതം പൂര്‍ണ്ണമായി തടയാനാകും എന്ന് തെളിഞ്ഞിരിക്കുന്നു. എറണാകുളം, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള 40 നും 60 നും മധ്യേപ്രായമുള്ള വ്യക്തികളില്‍ 2011-2015 കാലയളവില്‍ നടത്തിയ ഈ പഠനത്തിന് നേതൃത്വം നല്‍കിയത് ഹൃദ്രോഗ വിദഗദ്ധരായ ഡോ. കുല്‍ദീപ് കുമാര്‍, ഡോ.ഗോപാലകൃഷ്ണന്‍, ഡോ.മുഹമ്മദ് അലി തുടങ്ങിയവരാണ്.

2011 ല്‍ തെരഞ്ഞടുത്ത ഹൃദ്രോഗ ലക്ഷണങ്ങളില്ലാത്ത 2000 വ്യക്തികളില്‍ 1250 പുരുഷന്മാരെയും 750 സ്ത്രീകളെയും വാര്‍ഷിക പരിശോധന നടത്തുകയും നിരീക്ഷിക്കുകയും ചെയ്താണ് പഠനം നടത്തിയത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ എല്ലാവരും എല്ലാ വര്‍ഷവും ലിപ്പിഡ് പ്രൊഫൈല്‍, ഇസിജി, സ്‌ട്രെസ് ഇസിജി തുടങ്ങിയ ടെസ്റ്റുകള്‍ക്ക് വിധേയരായി. ടിഎംടി അഥവ സ്‌ട്രെസ് ഇസിജിയില്‍ വ്യതിയാനം കണ്ടവരെ കൊറോണറി ആന്‍ജിയോഗ്രാം എന്ന ടെസ്റ്റിന് വിധേയരാക്കി. ഹൃദയാഘാതം വരാന്‍ സാധ്യതയുള്ള ബ്ലോക്കുകളെല്ലാം ആന്‍ജിയോപ്ലാസ്റ്റിയോ ബൈപ്പാസ് സര്‍ജറിയോ മുഖേന ചികിത്സിച്ചു ഭേദമാക്കി. ഈ നാല് വര്‍ഷത്തിനുള്ളില്‍ പഠനവിധേയരായ ആര്‍ക്കും ഹൃദയാഘാതം വരികയുണ്ടായില്ല.

സാധാരണഗതിയില്‍ ഈ 2000 പേരില്‍ 20 പേര്‍ക്കെങ്കിലും ഹൃദയാഘാതവും അഞ്ചു പേര്‍ക്കെങ്കിലും ജീവഹാനിയോ സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്നു. ദിനംപ്രതി അറുനൂറോളം ഹൃദയാഘാതവും 120 ല്‍ പരം ഹൃദയാഘാതം മൂലമുള്ള മരണങ്ങളും നടക്കുന്ന കേരളത്തില്‍ 40 വയസ്സ് കഴിഞ്ഞ എല്ലാവരും വാര്‍ഷിക ഹൃദയ പരിശോധനയ്‌ക്ക് വിധേയരായാല്‍ കേരളത്തിലെ ഹൃദയാഘാത നിരക്ക് ഗണ്യമായി കുറയ്‌ക്കുവാന്‍ സാധിക്കും. തെരഞ്ഞടുക്കപ്പെട്ട 2000 വ്യക്തികളില്‍ ആദ്യവര്‍ഷം 125 പേരില്‍ ടിഎംടി പരിശോധനയില്‍ വ്യത്യാസങ്ങള്‍ കണ്ടെത്തി. അവരെ ആന്‍ജിയോ ഗ്രാമിന് വിധേയരാക്കി. ഹൃദയാഘാതമുണ്ടായേക്കാവുന്ന ബ്ലോക്കുകള്‍ കണ്ടെത്തിയവരില്‍ 83 പേര്‍ ആന്‍ജിയോപ്ലാസ്റ്റിക്കും 20 പേര്‍ ബൈപ്പാസ് ഓപ്പറേഷനും വിധേയരായി. ചികിത്സക്ക് വിധേയരായ രോഗികളെയും പഠനത്തില്‍ ഉള്‍പ്പെടുത്തി. ഇവര്‍ക്കാര്‍ക്കും ഈ നാല് വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാതമുണ്ടായില്ല.

രണ്ടാമത്തെ വര്‍ഷത്തില്‍ പുതുതായി 50 പേര്‍ കൂടി ടി.എം.ടി ടെസ്റ്റില്‍ വ്യതിയാനങ്ങള്‍ കാണിച്ചു. ഈ അമ്പതുപേര്‍ കഴിഞ്ഞ വര്‍ഷത്തില്‍ നോര്‍മല്‍ ടെസ്റ്റ് ആയിരുന്നു. ഈ അമ്പതുപേരില്‍ ഹൃദയാഘാതം തടയാന്‍ 24 പേര്‍ക്ക് ആന്‍ജിയോപ്ലാസ്ടിയും 12 പേര്‍ക്ക് ബൈപ്പാസ് സര്‍ജറിയും വേണ്ടിവന്നു. മൂന്നാമത്തെ വര്‍ഷത്തില്‍ പുതിയതായി 35 പേരില്‍ കൂടി ടിഎംടി ടെസ്റ്റില്‍ വ്യതിയാനങ്ങള്‍ കാണിച്ചു. അവരില്‍ 14 പേര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റിയും ഒമ്പതുപേര്‍ക്ക് ബൈപ്പാസ് സര്‍ജറിയും വേണ്ടിവന്നു.

ഈ പഠനങ്ങളില്‍ കാണിക്കുന്നത് 40 വയസ്സ് കഴിഞ്ഞ എല്ലാവരും വാര്‍ഷിക ഹൃദയ പരിശോധനയ്‌ക്ക് വിധേയരാവുകയാണെങ്കില്‍ കേരളത്തിലെ ഹൃദയാഘാത നിരക്ക് ഗണ്യമായി കുറയ്‌ക്കാന്‍ സാധിക്കും എന്നാണ്.

(പാലാരിവട്ടം റിനൈ മെഡിസിറ്റിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോ തൊറാസിക് സര്‍ജനാണ് ലേഖകന്‍)

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.