യുഡിഎഫ് ഭരണകാലത്ത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുന്ന കാലത്താണ് സംസ്ഥാനത്ത് അനധികൃത പണമിടപാടു സ്ഥാപനങ്ങളെയും ബ്ലേഡുമാഫിയകളെയും നിയന്ത്രിക്കുന്നതിനായി ഓപ്പറേഷന് കുബേരക്ക്് തുടക്കം കുറിച്ചത് എന്നാല്‍ യുഡിഎഫ് അധികാരത്തില്‍ നിന്നും പുറത്താകുന്നതിനുമുമ്പുതന്നെ ഓപ്പറേഷന് കുബേരക്ക് അകാല ചരമവും ഉണ്ടായി.
ബ്ലേഡുമാഫിയകളുടെ ആക്രമണത്തില്‍ സംസ്ഥാനത്ത് നിരവധി കുടുംബങ്ങള്‍ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം കണക്കിലെടുത്താണ് കൊള്ളപ്പലിശക്കാരെ ഇല്ലാതാക്കാന്‍ ആഭ്യന്തര വകുപ്പ് മുന്‍കൈയെടുത്ത് ഏറെ കൊട്ടിഘോഷിച്ച് ഓപ്പറേഷന് കുബേരയെന്ന് ഓമനപ്പേരിട്ട പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ പിന്നീട് ആഭ്യന്തരമന്ത്രി സ്ഥാനത്തു പ്രതിപക്ഷനേതാവായതോടെ പദ്ധതിക്ക് നാഥനില്ലാക്കളരിയായ നിലയിലാണ്. ഇതോടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ ബ്ലേഡു മാഫിയകള്‍ വീണ്ടും തലപൊക്കിയിരിക്കുകയാണ്.
സംസ്ഥാനത്തുടനീളം 14923 സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 3006 പേരെയാണ് സംസ്ഥാന പോലീസ് ഓപ്പറേഷന് കുബേരയുടെ ഭാഗമായി അറസ്റ്റ് ചെയ്തത്. എന്നാല്‍ 3328 കേസുകളിലായി ആകെ പിടിച്ചത് 4,87,00,000 രൂപയാണ്. സംസ്ഥാനത്ത് നടത്തിയ റെയ്ഡുകളില് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളത്താണ്. കുറവ് കേസുകളാവട്ടെ വയനാട്ടിലും. എറണാകുളത്ത് നിന്ന് മാത്രം 483 കേസുകളിലായി ഒന്നരക്കോടിയിലധികം രൂപയാണ് പിടിച്ചത്. എന്നാല്‍ ചെറുകിട ബ്ലേഡുകാര്‍ മാത്രം കുടുങ്ങിയപ്പോള്‍ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനമുള്ള വമ്പന്‍ സ്രാവുകളൊക്കെ കുബേരയില്‍ കുടുങ്ങാതെ രക്ഷപ്പെടുകയായിരുന്നു. ഇത്തരക്കാര്‍ വലയില്‍ കുടുങ്ങാതെ രക്ഷപ്പെട്ടത് പോലീസിലെ ഉന്നതര്‍ റെയ്ഡ് വിവരം നല്കിയിട്ടാണ്.
വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടുകയും ചെറുകിടക്കാര്‍ കുടുങ്ങുകയും ചെയ്തുവെന്ന് പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍തന്നെ ഏറെ വിമര്‍ശനമുയര്‍ത്തിയിരുന്നു. സംസ്ഥാനത്ത് മാത്രം പോലീസ് രാഷ്ട്രീയ സ്വാധീനത്താല്‍ നടക്കുന്ന 1816 ഓളം ബ്ലേഡുമാഫിയകളുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ഡിസംബറില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതില്‍ ഒന്നില്‍പോലും ഓപ്പറേഷന് കുബേരക്കാലത്ത് പരിശോധന നടത്തിയില്ലെന്നത് പദ്ധതിയുടെ സ്വഭാവം വെളിപ്പെടുത്തുന്നു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയിരുന്ന 816ഓളം അനധികൃത പണമിടപാടു സ്ഥാപനങ്ങളെല്ലാം കുബേരയില്‍ കുടുങ്ങാതെ പോയത് തികച്ചും രാഷ്ട്രീയ സാമ്പത്തിക സ്വാധീനത്തെയാണ് വിലയിരുത്തുന്നത്. എന്നാല്‍ പദ്ധതി ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പേ നാഥനില്ലാക്കളരിയായതോടെ കുബേരയില്‍ കുടുങ്ങി അകത്തായവര്‍ നാളുകള്‍ നീണ്ട സുഖാവാസത്തിനു ശേഷം വീണ്ടും പുറത്തിറങ്ങി പുതിയ രൂപത്തിലും ഭാവത്തിലും ബ്ലേഡു ബിസിനസ്സില്‍ സജീവമായിരിക്കുകയാണ്. ഇത്തരക്കാര്‍ രംഗത്ത് വീണ്ടും സജീവമായിരിക്കുകയാണ്. ഐ.പി.സിയിലെ ദുര്‍ബല വകുപ്പുകളനുസരിച്ച് മാത്രം കേസുകള്‍ ചാര്‍ജ്ജ് ചെയ്തതിന്റെ പരിണിതഫലമാണ്.
ഇടക്കാലത്ത് ബ്ലേഡുമാഫിയ ആക്രമണം സജീവമായതോടെ പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങള്‍ ആരംഭിച്ച് സംസ്ഥാനത്ത് ശക്തമായ നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്ന് ഡി.ജി.പി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കിയെങ്കിലും ഇത് പാഴ്വാക്കായിരിക്കുകയാണ്. സ്വകാര്യ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുമെന്നും ബ്ലേഡുമാഫിയ ആക്രമണങ്ങള്‍ ഇല്ലാതാക്കുമെന്നും പ്രഖ്യാപിച്ച് രണ്ടു വര്‍ഷം മുമ്പ് ആഭ്യന്തര വകുപ്പ് ആരംഭിച്ച പദ്ധതി സംസ്ഥാനത്ത് എങ്ങുമെത്താതെ അവസാനിച്ച മട്ടാണ്. ഇതോടെ സംസ്ഥാനത്തുടനീളം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പുതിയ രൂപത്തില്‍ തല പൊക്കിയിരിക്കുകയാണ്.
ഓട്ടോ കണ്‍സള്‍ട്ടന്റെന്ന പേരില്‍ നടത്തുന്ന വാഹന വില്പന സ്ഥാപനങ്ങള്‍ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളെ കൂട്ടു പിടിച്ച് ഇടപാടുകളില്‍ സജീവമായിരിക്കുകയാണ്. വാഹനങ്ങളുടെ ആര്.സി.ബുക്ക്, വസ്തുവിന്റെ ആധാരം, ചെക്ക് ലീഫ്, പ്രോമിസറി നോട്ടുകള്‍, സാലറി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വാങ്ങി ഭീമമായ പലിശയ്ക്ക് പണം കടം കൊടുക്കുന്ന ബ്ലേഡു മാഫിയകള്‍ വീണ്ടും രംഗത്ത് സജീവമാകുകയും കണ്ണു തുറക്കേണ്ടവര്‍ പലതും കണ്ടില്ലെന്നു നടിക്കുകയുമാണ്.
ഓരോ അനിഷ്ട സംഭവങ്ങളും നടക്കുമ്പോള്‍ ഓമനപ്പേരിട്ടിറക്കുന്ന ഇത്തരം പദ്ധതികളൊക്കെ നാളുകള്‍ കഴിയുന്നതോടെ നാഥനില്ലാ കളരിയാവുന്നത് മൂലം സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ സാധാരണക്കാരുടെ അന്തകരായി ബ്ലേഡുമാഫിയകള്‍ അരങ്ങു തകര്‍ക്കുകയാണ്. അഥവാ പിടിക്കപ്പെട്ടാല്‍ നാളുകള്‍ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ വീണ്ടും ഇരകള്‍ക്കു നേരെയുള്ള ആക്രമണം തുടരുകയാണ്. പദ്ധതി സജീവമാക്കാനോ സംസ്ഥാനത്തെ ബ്ലേഡ്മാഫിയകളെ നിയന്ത്രിക്കാനോ സംസ്ഥാന സര്‍ക്കാരോ പോലീസ് വകുപ്പുകളോ തയ്യാറാകാത്തിടത്തോളം സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് കൊലക്കയറുമായി ബ്ലേഡുമാഫിയകള്‍ വാഴുക തന്നെ ചെയ്യുമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: