വിളവെടുപ്പ് കാലം വന്നതോടെ വയനാട് ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ നിന്ന് വനവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്കിനും തുടക്കമായി. ഓരോ വിദ്യാലയ വര്‍ഷത്തിലും ഇവരുടെ പഠനത്തിനായി സര്‍ക്കാരുകള്‍ കോടികളാണ് ചെലവഴിക്കുന്നത്.
അടക്കാ വിളവെടുപ്പ് തുടങ്ങിയതോടെ യുപി ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ പോലും കവുങ്ങില്‍ കയറാനും അടക്ക പൊളിക്കാനും പോകുന്നുണ്ട്. അടക്കയുടെ പണി തീരും മുമ്പ് കാപ്പി, കുരുമുളക്, നെല്ല് തുടങ്ങിയവയുടെ വിളവെടുപ്പ് തുടങ്ങും.ഏറ്റുവും പുതിയ കണക്ക് പ്രകാരം വയനാട്ടിലെ ജനസംഖ്യ എട്ടു ലക്ഷത്തി പതിനേഴായിരത്തി ഇരുന്നൂറ്റി നാല്പ്പതാണ്. ഇതില്‍ പട്ടികവര്‍ഗ്ഗക്കാര്‍ ഒരു ലക്ഷത്തി അന്‍പത്തി ഒന്നായിരത്തി നാനൂറ്റി നാല്‍പ്പത്തി മൂന്നാണ്. ജില്ലയിലെ പൊതു വിദ്യാലയങ്ങളിലും ഇവര്‍ക്കായുളള മോഡല്‍ റെസിഡന്‍ഷ്യല്‍ വിദ്യാലയങ്ങളിലുമായി ഈ വര്‍ഷം ഒന്നുമുതല്‍ പത്തുവരെ ക്ലാസ്സുകളില്‍ പഠിക്കുന്നത് 27264 കുട്ടികളാണ്.
മാനന്തവാടി, ബത്തേരി, വൈത്തിരി താലൂക്കുകളില്‍ യഥാക്രമം 11270, 9813, 6181 എന്നി ക്രമത്തിലാണ് പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കണക്ക്. ആറ് മോഡല്‍ റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങളില്‍ മാത്രം 1768 പേരാണ് അന്തേവാസികളായിട്ടുളളത്. പട്ടികവര്‍ഗ്ഗക്കാരായ ആണ്‍പെണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലയിലുളളത് രണ്ട് ഡസനില്‍ ഏറെ ഹോസ്റ്റലുകളാണ്. ഇതിലെല്ലാം കൂടി 1627 കുട്ടികളാണ് നിലവിലുളളത്.
ഹോസ്റ്റലുകളിലും എം.ആര്.എസുളിലും പെണ്‍കുട്ടികള്‍ക്ക് അവസരങ്ങള്‍ വളരെ കുറവുമാണ്. 3395 കുട്ടികള്‍ക്കാണ് വീട്ടില്‍ നിന്നും മാറി നിന്ന് പഠിക്കാനുള്ള അവസരമുള്ളത്. മഹാഭൂരിപക്ഷം വരുന്ന ഹോസ്റ്റല്‍ സൗകര്യങ്ങളില്ലാത്ത കുട്ടികളാണ് കൊഴിഞ്ഞുപോകുന്നതില്‍ ഏറെയും ഒരിക്കല്‍ വരുമാനം ലഭിച്ച് പഠനം മുടങ്ങിയാല്‍ പിന്നീടവര്‍ സ്കൂളിന്റെ പടി കാണില്ലന്നാണ് വയനാട് നല്കുന്ന പാഠം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: