വനവാസി ഊരുകള്‍ തോറും പിടിഎ കമ്മറ്റികളുമായി ഒരു സര്‍ക്കാര്‍ കലാലയം. പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ മുഴുവന്‍ സ്കൂളില്‍ എത്തിക്കാനും, കൊഴിഞ്ഞു പോക്ക് തടയുന്നതിനും വേണ്ടി വാളാട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആണ് കോളനികള്‍ തോറും പിടിഎ കമ്മറ്റികള്‍ രൂപീകരിച്ചുകൊണ്ട് പ്രവര്‍ത്തനം ആരംഭിച്ചത്.
സ്കൂളിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിജയപഥം സമഗ്ര വിദ്യാഭ്യാസപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാളാട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഈ പദ്ധതി ആരംഭിച്ചത്.
പ്രദേശത്തെ എസ്ടി പ്രമോട്ടര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗം വിളിച്ചു ചേര്‍ത്താണ് കോളനി പിടിഎ രൂപീകരണങ്ങളുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് സ്കൂളിലേക്ക് കുട്ടികള്‍ എത്തുന്ന 10 കോളനികളില്‍ ഏഴു ദിവസം കൊണ്ട് സമയബന്ധിതമായി പിടിഎ കമ്മറ്റികള്‍ രൂപീകരിക്കുകയും ചെയ്തു.
സ്കൂള്‍ അധ്യാപകരെ കൂടാതെ ജനപ്രതിനിധികള്‍, സ്കൂള്‍ പിടിഎ കമ്മറ്റി അംഗങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍, ഊരു മൂപ്പന്മാര്, ആശാ വര്‍ക്കര്‍മാര്‍, അംഗനവാടി ടീച്ചര്മാര്, പോലീസ്, ടിഇഒ, പ്രമോട്ടര്‍മാര്‍, ഹെല്‍ത്ത് നഴ്സ് തുടങ്ങിയവരെയും കോളനി പിടിഎ യോഗങ്ങളില്‍ പങ്കെടുപ്പിച്ചിരുന്നു.
ഓരോ കോളനികളില്‍ നിന്നും സ്കൂളില്‍ സ്ഥിരമായി എത്തിച്ചേരാത്ത കുട്ടികളുടെ പട്ടിക കോളനി പിടിഎ കമ്മറ്റികള്‍ക്ക് കൈമാറി. കോളനി പിടിഎ രൂപീകരണം പൂര്‍ത്തിയായപ്പോള്‍ തന്നെ നേരത്തെ പഠനം നിര്‍ത്തിയ പകുതിയിലധികം കുട്ടികള്‍ സ്കൂളില്‍ തിരിച്ചെത്തി.
കോളനി പിടിഎ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ നവംബര്‍ 11 ന് കോളനി പിടിഎ ഭാരവാഹികള്‍ക്ക് ഏകദിന ശില്പശാലയും സംഘടിപ്പിക്കുന്നുണ്ട്. തുടര്‍ന്ന് കോളനികള്‍ കേന്ദ്രീകരിച്ചുള്ള പഠനപ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂള്‍ രൂപം നല്‍കും. സ്കൂള്‍ ഹെഡ്മാസ്റ്റര് പി.എ സ്റ്റാനി, പിടിഎ പ്രസിഡന്റ് എന്‍.എം.സണ്ണി, വി.കൃഷ്ണന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഇതോടൊപ്പം തന്നെ മുഴുവന്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെയും പഠനനിലവാരം ഉയര്‍ത്തുന്നതിനു വേണ്ടിയുള്ള ദീര്‍ഘകാല പ്രവര്‍ത്തനങ്ങളും വാളാട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്കൂളിന്റെ സമീപ പ്രദേശങ്ങളിലായി ആറു പ്രാദേശിക പിടിഎ കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: