Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഒഴുകുന്ന പടകുടീരങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 12:15 pm IST
in Special Article

യുദ്ധം ദുഖമാണ് എന്നത് ഒരേ സമയം യാഥർഥ്യവും കാല്പനികമായ കവിസങ്കല്പവുമാണ്. എന്നാൽ മനുഷ്യപുരോഗതിയിൽ യുദ്ധങ്ങൾക്കുള്ള സ്ഥാനം ഒഴിച്ചുകൂടാനാവാത്തതാണ് എന്നതാണ് മറ്റൊരു യാഥാർഥ്യം. നിലനില്പിന്റെ നീതി മാത്രം പുലരുന്ന പോരാട്ടമുഖങ്ങളിൽ മനുഷ്യൻ അവന്റെ എല്ലാ പ്രതിഭയും പുറത്തെടുക്കുന്നു. അതുകൊണ്ടുതന്നെ യുദ്ധങ്ങൾക്ക് ശേഷമുള്ള സമൂഹം പ്രളയം കഴിഞ്ഞ ഭൂമിയെന്ന പോലെ, സര്വനാശത്തിലും ഭാവിയുടെ വളക്കൂറുള്ളതായി മാറുന്നു. ജനകീയവും, ഉപകാരപ്രദവുമായ ഒട്ടുമിക്ക സാങ്കേതികവിദ്യകളും ആദ്യം പരീക്ഷിക്കപ്പെട്ടതും, ഉപയോഗിച്ചതുമെല്ലാം യുദ്ധഭൂമികളിലാണ്. അണുശക്തിയും, വ്യോമഗതാഗതവും, റോക്കറ്റുകളും, ടെലഫോണും, വയർലെസ്സും എന്നുവേണ്ട ഇന്നൊഴിച്ചുകൂടാൻ വയ്യാത്ത എല്ലാം ആദ്യമുപയോഗിച്ചത് മനുഷ്യന്റെ ജീവനെടുക്കാനായിരുന്നു എന്നത് മനുഷ്യപുരോഗതിയിലെ ഒരു കറുത്ത ഫലിതമാണ്.

എന്നാൽ അതിൽനിന്നും വ്യത്യസ്തമാണ് നാവിക സാങ്കേതികതയുടെ കഥ. ജലഗതാഗതം ആദ്യമായും, ഏറ്റവും കൂടുതലും ഉപയോഗിച്ചിട്ടുള്ളത് ഗതാഗതത്തിനും ചരക്കുനീക്കത്തിനും തന്നെയാണ്. അറ്റ്ലാന്റിക്കും പസഫിക്കുമാടക്കമുള്ള വനസമുദ്രങ്ങൾ പായ്‌ക്കപ്പലുകളിൽ ഭേദിക്കുന്ന കാലത്ത് മനുഷ്യനെ നയിച്ചിരുന്നത് അജ്ഞാതഭൂമികളിലുള്ള നിധികുംഭങ്ങൾ മാത്രമായിരുന്നു. ആ സുവർണസ്വപ്നങ്ങളെ പിന്തുടർന്നാണ് കൊളംബസും, വാസ്കോഡിഗാമയും, ഈസ്റ്റിൻഡ്യാ കമ്പനിയുമൊക്കെ കടലാഴങ്ങളുടെ നീലമേടുകൾ താണ്ടി പുതിയ തീരങ്ങളിൽ നങ്കൂരമിട്ടതും, മനുഷ്യചരിത്രത്തെ മാറ്റിമറിച്ചതും. അതിനുശേഷമേ സമുദ്രവിശാലതയിലും യുദ്ധമുഖങ്ങൾ തുറക്കുന്നതിനെപ്പറ്റി മനുഷ്യൻ ചിന്തിച്ചുള്ളൂ.

കടൽ യുദ്ധങ്ങളുടെ ചരിത്രം ഹോമറിന്റെ ഒഡീസ്സിയുടെ കാലത്തോളം വരും. അക്കിലസ് എന്ന വീരനായകൻ സംഹാരതാണ്ഡവം നടത്തിയ ട്രോയ് യുദ്ധത്തിൽ പോരാളികൾ വന്നിറങ്ങിയത് ആയിരത്തോളം കപ്പലുകളിലാണ്. ക്രിസ്തുശിഷ്യന്മാർ ലോകം മുഴുവൻ യാത്ര ചെയ്തതും പായ്‌ക്കപ്പലുകളിലാണ്. വളഞ്ഞു പുളഞ്ഞു കിടക്കുന്ന കടൽത്തതീരവും, കടലിടുക്കുകകളും ഇഗ്ലണ്ടിനെയും പോർച്ചുഗലിനെയുമൊക്കെ മധ്യകാലത്തെ വൻ നാവികശക്തിയാക്കി. 10 -11 നൂറ്റാണ്ടുകളിൽ തമിഴ്‌നാട്ടിലെ ചോളരാജാക്കന്മാർ ശ്രീലങ്കയിലേക്ക് നടത്തിയ വൻപടനീക്കങ്ങൾ, നാവികരംഗത്ത് നമുക്കും ചെറുതല്ലാത്ത പ്രാധാന്യം നൽകിയിട്ടുണ്ട്.

ആവിയന്ത്രങ്ങളുടെ കണ്ടുപിടുത്തം മാനവപുരോഗതിയിൽ വൻകുതിപ്പിന്റെ ചൂളംവിളികളുയർത്തിയപ്പോൾ അത് നാവികമേഖലയിലേക്കും വ്യാപിച്ചു. പായ്‌ക്കപ്പലുകളിലെ പായകളുടെ സ്ഥാനത്ത് വൻപുകക്കുഴലുകൾ പുക തുപ്പി, അതു പിന്നെ ഡീസൽ എഞ്ചിനുകളിലേക്ക് കൂടുമാറി. അതോടെ നാവിക പ്രതിരോധം പോർക്കളങ്ങളിലെ ജയാപരാജയങ്ങൾ തീരുമാനിക്കുന്ന അവിഭാജ്യ ഘടകമായി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പറക്കാനുള്ള മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് റൈറ്റ് സഹോദരന്മാർ ചിറകു നൽകിയപ്പോൾ അക്കാലത്തെ ഏറ്റവും വലിയ ഒരു വന്യസ്വപ്നം കൂടി ജന്മമെടുത്തു -വിമാനവാഹിനിക്കപ്പൽ. അങ്ങനെ 1910 ൽ , വിർജീനിയ തുറമുഖത്ത് നങ്കൂരമിട്ട അമേരിക്കൻ പടക്കപ്പൽ USS ബിർമിംഗ്ഹാമിൽ നിന്നും ആദ്യമായി ഒരു യന്ത്രപ്പക്ഷി പറന്നുയർന്നു. യൂജിൻ ബാർട്ടൻ ആയിരുന്നു പൈലറ്റ്. പിന്നീടുള്ള വർഷങ്ങൾ പരീക്ഷണങ്ങളുടേത് ആയിരുന്നു. 1914 ലാണ് ആദ്യമായി യുദ്ധമുഖത്ത് വിമാനവാഹിനി ഉപയോഗിക്കുന്നത് .എംപീരിയൽ ജാപ്പനീസ് നേവിയുടെ വക്കാമിയ എന്ന കപ്പൽ ഹംഗറിയുടെ “കൈസറിൻ എലിസബത്തിനെയും ” ജർമ്മനിയുടെ “കൈഷാവോ ” യെയും നേരിട്ടുകൊണ്ടായിരുന്നു അത്.

രണ്ടാം ലോകമഹായുദ്ധമായപ്പോഴേക്കും നാവികയുദ്ധത്തിന്റെ സങ്കൽപ്പങ്ങൾ തന്നെ മാറിമറിഞ്ഞിരുന്നു. അപ്പോഴേക്കും യുദ്ധവിമാനങ്ങളും ആകാശപ്പോരാട്ടങ്ങളും യുദ്ധത്തിന്റെ ഗതിയെ നിയന്ത്രിക്കാൻ തുടങ്ങി. വിദൂര ദേശങ്ങളിലേക്ക് യുദ്ധവിമാനങ്ങൾ എത്തിക്കാനും, എവിടെനിന്നും പറന്നുയരാനും തിരിച്ചിറങ്ങാനുമൊക്കെ വിമാനവാഹിനികൾ അനിവാര്യമായി. അതോടെ വൻശക്തികളുടെ ആയുധശേഖരത്തിലെ നിർണായക പോരാളിയായി ഈ ഒഴുകുന്ന വിമാനത്താവളങ്ങൾ. 1942 രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതിതന്നെ തിരിച്ചു വിട്ട പേൾ ഹാർബർ ആക്രമണത്തിൽ നിർണായക പങ്കു വഹിച്ചത് ജപ്പാന്റെ വിമാനവാഹിനികളാണ്.

ഹവായ് ദ്വീപിലെ അമേരിക്കൻ നാവികത്താവളം ആക്രമിച്ച് നശിപ്പിക്കാനാണ് ജപ്പാൻ പദ്ധതിയിട്ടത്. അതിനുവേണ്ടി ഏഴോളം വിമാനവാഹിനികൾ ശാന്തസമുദ്രത്തിൽ നിലയുറപ്പിച്ചു. അതിൽ പ്രധാനം അമേരിക്കയുടെ ഏറ്റവും ശക്തമായ USS എന്റർപ്രൈസ്, USS എബ്രഹാം ലിങ്കൺ എന്ന, പേൾഹാർബറിൽ നങ്കൂരമിട്ടിരിക്കുന്ന വിമാനവാഹിനികളെ തകർക്കുക എന്നതായിരുന്നു. മണിക്കൂറുകൾ നീണ്ട ഭീകരമായ ബോംബിങ്ങിൽ നാവികത്താവളം താറുമാറായെങ്കിലും അമേരിക്കയുടെ വിമാനവാഹിനികൾക്ക് ഒന്നും സംഭവിച്ചില്ല. അവയൊന്നും അന്ന് പേൾഹാർബറിൽ ഉണ്ടായിരുന്നില്ല. ഇതോടെ അമേരിക്ക യുദ്ധത്തിൽ സജീവമായി. അവരുടെ പ്രതികാരദാഹം 1945 ആഗസ്തിൽ ഹിരോഷിമയിലെ തീമഴയായി ജപ്പാന്റെ മേൽ സംഹാരതാണ്ഡവം തന്നെയാടി.

മറ്റേത് ശാസ്ത്രസാങ്കേതിക രംഗവുമെന്നപോലെ വിമാനവാഹിനികളുടെ രൂപവും ഭാവവും മാറിയതും അഞ്ചു പതിറ്റാണ്ടോളം നീണ്ട ശീതയുദ്ധകാലത്താണ്. വിമാനങ്ങളുടെ സാങ്കേതികത പുരോഗമിക്കുന്നതിനൊപ്പം തന്നെ വിമാനവാഹിനികളുടേതും മാറിയില്ലേ പറ്റൂ. പ്രൊപ്പല്ലർ വിമാനങ്ങൾ പൂർണമായും ജെറ്റ് വിമാനങ്ങൾക്ക് വഴിമാറിയപ്പോൾ, അതിനനുസരിച്ച മാറ്റങ്ങളും കരുത്തും വിമാനവാഹിനികൾക്കും വേണ്ടി വന്നു.

വിമാനവാഹിനി

പേരുപോലെ തന്നെ വിമാനം വഹിക്കുന്നത്. പക്ഷെ വിമാനം വഹിക്കുക മാത്രമല്ല , വിമാനങ്ങൾ പറന്നുയരുകയും ലാൻഡ് ചെയ്യുകയും, അറ്റകുറ്റപ്പണികൾ നടത്തുകയും, സൂക്ഷിക്കുകയും ഇന്ധനം നിറക്കുകയും ഒക്കെ ചെയ്യുന്ന ഒരു ടൗൺ ഷിപ്പ് തന്നെയാണ് ഒരു വിമാനവാഹിനിക്കപ്പൽ. ഒരു വിമാനവാഹിനിയിലെ ശരാശരി നാവികരുടെ എണ്ണം 2500 നും 4000 നും ഇടക്കാണ്. സാധാരണ ഒരു റൺവേയിൽ നിന്നും വിമാനം പറന്നുയരുന്നത് പോലെയല്ല വിമാനവാഹിനിയിൽ നടക്കുന്നത്. കിലോമീറ്ററുകളോളം നീളമുള്ള സാധാരണ റൺവേകളിൽ, വേഗമെടുത്ത് പറന്നുയരാനുള്ള സ്ഥലമുണ്ടാകും. എന്നാൽ ഏറിയാൽ മുന്നൂറു മീറ്റർ നീളമുള്ള വിമാനത്തിന്റെ ഡെക്കിൽ ആ ആർഭാടം ഉണ്ടാകില്ല. ഇതിന് പലതരം സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു, CATOBAR (Catapult Assisted Take-Off But Arrested Recovery ),STOBAR (Short take-off but arrested recovery) എന്നിവയാണ് അതിൽ പ്രധാനം .

CATOBAR – വളരെ പെട്ടന്ന് പറന്നുയരാനുള്ള ആവേഗം വിമാനത്തിന് കൊടുക്കുന്ന രീതിയാണിത്. റൺവേയിലെ ഒരു ചാലിൽ ഉറപ്പിച്ച ലിവറിൽ വിമാനത്തിന്റെ മുൻചക്രങ്ങൾ ലോക്ക് ചെയ്യും. വിമാന എഞ്ചിനുകൾക്കൊപ്പം, ആവിയെഞ്ചിൻ ഉപയോഗിച്ച് ഈ ലിവറിനെ അതിവേഗത്തിൽ മുൻപോട്ട് തള്ളും. ഡെക്കിന്റെ അഗ്രത്തിലെത്തുമ്പോഴേക്കും പറക്കാനുള്ള ആവേഗം (Momentum ) വിമാനത്തിന് ലഭിച്ചിട്ടുണ്ടാകും. അപ്പോൾ ലിവർ വേർപെടുകയും വിമാനം സ്വതന്ത്രമായി പറന്നുയരുകയും ചെയ്യും. ഒരു തെറ്റാലിയിൽ നിന്നും കല്ല് വലിച്ച് വിടുന്ന പോലെ തന്നെ. വലിയ വിമാനങ്ങൾ, കൂടുതൽ ആയുധങ്ങളുമായി ദീർഘദൂരം പോകണമെങ്കിൽ ഇത് കൂടിയേ കഴിയൂ. പക്ഷെ ഇതിന്റെ സങ്കീർണത, ചെലവ് ഒക്കെ വളരെ കൂടുതലാണ്. നിലവിൽ അമേരിക്കൻ നേവിയും ഫ്രഞ്ച് നേവിയും മാത്രമാണ് ഈ ടെക്‌നോളജി ഉപയോഗിക്കുന്നത്.

STOBAR – ഇത് കുറച്ചുകൂടി ലളിതമായ രീതിയാണ്. ഇവിടെ കപ്പലിന്റെ ഡക്ക് ഒരു വശം ഉയർന്നിരിക്കും. പാഞ്ഞുവരുന്ന വിമാനം ഈ ചെരിവിനെ ഉപയോഗിച്ച് വായുവിലേക്ക് കുതിച്ചുയരുകയാണ് ചെയ്യുക. സർക്കസിൽ ഒരു ജീപ്പ് ജമ്പർ ചെയ്യന്നത് പോലെ. സംഗതി വളരെ ലളിതമാണ്, ചെലവും കുറവാണ്. പക്ഷെ പ്രധാന പോരായ്‌മ, വലിയ വിമാനങ്ങൾ കൈകാര്യം ചെയ്യാനാവില്ല, ഉള്ള വിമാനങ്ങളിൽ തന്നെ കൂടുതൽ ആയുധങ്ങൾ നിറക്കാനാവില്ല. നിറയെ ഇന്ധനം പോലും നിറയ്‌ക്കാനാവില്ല. വിമാനത്തിന്റെ ഭാരം കഴിയുന്നത്ര കുറഞ്ഞിരിക്കണം. അതുകൊണ്ടുതന്നെ, ഈ കപ്പലുകൾ ആക്രമണലക്ഷ്യങ്ങളോട് കൂടുതൽ അടുത്ത് ചെന്നാലേ കാര്യമുള്ളൂ. റഷ്യയും ഇന്ത്യയുമടക്കമുള്ള നേവികൾ ഉപയോഗിക്കുന്നത് ഈ സാങ്കേതികവിദ്യയാണ്.

EMALS( Electromagnetic Aircraft Launch System) – ഈ സാങ്കേതികവിദ്യ വികസനഘട്ടത്തിലാണ്. CATOBAR രീതിയിലെ ആവിയന്ത്രത്തിനു പകരം, ചെറുതും ലളിതവും, ശക്തവുമായ വൈദ്യുതകാന്തിക മെക്കാനിക് രീതിയാണിവിടെ ഉപയോഗിക്കുന്നത്. ഈ ടെക്‌നോളജിയുടെ കൈമാറ്റത്തിന് വേണ്ടി ഭാരതവും അമേരിക്കയും കഴിഞ്ഞവർഷം കരാറിലേർപ്പെട്ടിട്ടുണ്ട്. നിർമ്മാണത്തിലിരിക്കുന്ന INS വിശാലിൽ ഉപയോഗിക്കാൻ പോകുന്നത് ഇതാണ്.

ലോകത്തിൽ ആകെ ഏതാണ്ട് നാല്പതോളം വിമാനവാഹിനികളാണ് ഉപയോഗത്തിലുള്ളത്. അതിൽ പകുതിയും സ്വന്തമാക്കിയിരിക്കുന്നത് അമേരിക്കയും.1977 ൽ കമ്മീഷൻ ചെയ്ത നിമിത്സ് ക്ലാസ്സിലുള്ള വിമാനവാഹിനികളാണ് ഏറ്റവും കരുത്തേറിയത്. ഒരു ലക്ഷം ടണ്ണിലധികം കേവുഭാരവും 335 മീറ്റർ നീളവുമുള്ള ഇവ ആണവശക്തിയിലാണ് പ്രവർത്തിക്കുന്നത്. 80 വിമാനങ്ങൾ ഒരേ സമയം വഹിച്ചു കൊണ്ട്, ഇത്തരത്തിലുള്ള പത്ത് വിമാനവാഹിനികൾ ഭൂമിയുടെ കടലാഴങ്ങളെ അടക്കി വാഴുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ആകെ പൊട്ടിയ ബോംബുകളുടെ ആയിരക്കണക്കിനിരട്ടി സംഹാരശേഷിയുള്ള ആണവായുധങ്ങളുമായാണ് ഓരോ കപ്പലും സഞ്ചരിക്കുന്നത്. ഒരൊറ്റ ബോംബിങ്ങിൽ അമേരിക്ക മുഴുവൻ തകർന്നാലും എവിടെയെങ്കിലുള്ള ഒരൊറ്റ നിമിറ്സിലെ മിസൈലുകളും വിമാനങ്ങളും മതി ലോകത്തിനെ പലതവണ ചാമ്പലാക്കാൻ. അമേരിക്കയുടെ ഈ നാവിക കരുത്ത് അടുത്തുകണ്ടത് ഗൾഫ് യുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലുമാണ്. അറബിക്കടലിന്റെ നടുവിൽ നങ്കൂരമിട്ട , USS പെൻസിൽവാനിയായും, USS കാൽവിൻസണും, USS കെന്നഡിയുമൊക്കെ തൊടുത്തുവിട്ട വിമാനങ്ങളും മിസ്സൈലുകളുമാണ് സദ്ദാമിനെയും അൽ ക്വയിദയെയും നാമാവശേഷമാക്കിയത്.

നിലവിൽ രണ്ട് വിമാനവാഹിനികളാണ് നമുക്കുള്ളത്. റിട്ടയർ ചെയ്യാറായ INS വിരാടും, ഈയിടെ വാങ്ങിയ INS വിക്രമാദിത്യയും. കൊച്ചിയിൽ നിർമ്മാണത്തിലിരിക്കുന്ന INS വിക്രാന്ത് അടുത്തകൊല്ലം നീരണിയും. വിശാഖപട്ടണത്ത് INS വിശാലിന്റെയും പണി പുരോഗമിക്കുന്നു. പശ്ചിമ പൂർവതീരങ്ങളിൽ ഓരോന്ന് വീതവും സദാ സജ്ജമായി തീരത്ത് ഒരെണ്ണവും എന്നതാണ് നമ്മുടെ മിനിമം ആവശ്യം. വിമാനവാഹിനി നിർമ്മാണത്തിൽ പ്രാവീണ്യമുള്ള നാലാമത്തെ രാജ്യമാണ് ഭാരതം.

1971 ലെ ഇന്ത്യ പാക് യുദ്ധത്തിൽ നിർണായക പങ്കുവഹിച്ചത് ഡീക്കമ്മീഷൻ ചെയ്യപ്പെട്ട പഴയ വിമാനവാഹിനി വിക്രാന്താണ്. കറാച്ചി തുറമുഖത്തെയും അവിടുത്തെ എണ്ണ സംഭരണികളെയും തകർത്ത് തരിപ്പണമാക്കിയപ്പോൾ, യുദ്ധം തുടരാനാവശ്യമായ എണ്ണയില്ലാതെ പാക്കിസ്ഥാൻ കൊമ്പുകുത്തുകയായിരുന്നു. സൈനികശക്തിയുടെ പൊങ്ങച്ച പ്രദർശനമല്ല വിമാനവാഹിനികൾ. രാജ്യസുരക്ഷയുടെ നട്ടെല്ല് തന്നെയാണ്. സ്വന്തം വിമാനവാഹിനി ഉള്ള നാവികസേനയും ഇല്ലാത്തവരും തമ്മിലുള്ള അന്തരം തന്നെയാണ് ഒരു ആധുനിക പോരാട്ടത്തിന്റെ ഗതി നിർണയിക്കുന്നതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

Kerala

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

Kerala

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

Kerala

ലഹരിമുക്ത കേരളവും ലഹരിമുക്ത കാമ്പസുകളും; മെച്ചപ്പെട്ട സാമൂഹിക സൗഹാര്‍ദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.