സംസ്ഥാനം ഇസ്ലാമിക ഭീകരതയുടെ പിടിയില്‍ അമരുകയാണോയെന്ന് തോന്നുന്ന വിധത്തിലാണ് ഏറ്റവും ഒടുവിലായി മലപ്പുറം കളക്ടറേറ്റില്‍ ഉണ്ടായ സ്ഫോടനം തെളിയിക്കുന്നത്. കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് സ്ഫോടനം നടന്നതിന് ഏന്തെങ്കിലുമൊരു തെളിവ് ഇതുവരെ ഉണ്ടാക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
സമാനമായ സംഭവങ്ങള്‍ എറാണാകുളം, കൊല്ലം കളക്ടറേറ്റിലും ഉണ്ടായിരുന്നു. അവ സംബന്ധിച്ച അന്വേഷണവും എവിടെയും എത്തിയിട്ടില്ല. ഒക്ടോബര്‍ 31ന് ഭോപ്പാലില്‍ ജയിലില്‍ നിന്നും വാര്‍ഡനെ കൊന്ന് രക്ഷപ്പെട്ട ഏഴു സിമി പ്രവര്‍ത്തകരെ പോലീസ് വെടിവെച്ചു കൊന്നപ്പോള്‍ അതിനെ എതിര്‍ക്കാനാണ് കേരളത്തിലെ ഭരണ കക്ഷിയായ സിപിഎം ശ്രമിച്ചത്.
നിരോധിത സംഘടനയായ സിമിയുടെ സാധാരണ പ്രവര്‍ത്തകരായിരുന്നില്ല ഇവരാരും, മറിച്ച് നിരവധി കേസുകളിലെ പ്രതികളും സമാനമായ രീതിയില്‍ ജയില്‍ വാര്ഡന്മാരെ വെടിവെച്ചു കൊന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവരായിരുന്നു പലരും. വെടിവെച്ചതിനെ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും, ഒരു പോലെ എതിര്‍ക്കുകയുണ്ടായി. എന്നാല്‍ അവിടുത്തെ സംസ്ഥാന സര്‍ക്കാര്‍ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ ഇവരുടെ കള്ളി വെളിച്ചതായി. പറഞുവരുന്നത്, ഇതിന് തൊട്ടു പിറ്റേ ദിവസമാണ് മലപ്പുറത്തെ കളക്ടറേറ്റില്‍ സ്ഫോടനം ഉണ്ടായത്.
ദാരുണ സംഭവങ്ങള്‍ ഉണ്ടായില്ലാ എന്ന് ന്യായീകരിക്കാനാണ് പലരും ശ്രമിച്ചത്. അതേസമയം ആന്ധ്രയിലെ ചിറ്റൂരിലും മൈസൂരിലും ഇതേ പോലുള്ള സ്ഫോടനങ്ങള്‍ ഉണ്ടായി. ഇത്തരം ഭീകരവാദ പ്രവര്‍ത്തനത്തെ ന്യായീകരിക്കുവാനും തലോടുവാനുമാണ് സിപിഎമ്മുകാര്‍ക്ക് താല്പര്യം.
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രവാക്യം സിമിക്കാര്‍ ഉയര്‍ത്തിയത് ആരും മറന്നിട്ടില്ല. അതിനെ എതിര്‍ത്തവരെയെല്ലാം ഹൈന്ദവ വര്‍ഗീയവാദികളായി ചിത്രീകരിക്കുകയാണ് ഉണ്ടായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അതിന് തൊട്ട് മുമ്പുണ്ടായ തെരഞ്ഞെടുപ്പിലും നിരോധിത ഇസ്ലാമിക സംഘടകളുടെ വോട്ട് വാങ്ങുവാന്‍ ഇടതു മുന്നണിക്ക് യാതൊരു മടിയും ഉണ്ടായില്ല.
സ്വാഭാവികമായും അവരുടെ പ്രവര്‍ത്തനത്തെ ഇടതുപക്ഷം ന്യായീകരിക്കുന്നതില്‍ തെറ്റില്ലല്ലോ. സിപിഎമ്മിന്റെ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ കനക മലയില്‍ നിന്നും പരിശീലനം നടത്തുന്ന ഇസ്ലാമിക തീവ്രവാദികളെ സംസ്ഥാന പോലീസ് അറിയാതെ കേന്ദ്ര പോലീസ് അറസ്റ്റു ചെയ്തതും അടുത്തിടയാണല്ലോ. അതായത് കോണ്‍ഗ്രസ് ഭരണത്തില്‍ എന്ന പോലെ ഇടതു ഭരണത്തിലും ഇസ്ലാമിക തീവ്രവാദികള്‍ സംസ്ഥാനത്ത് തടിച്ചു കൊഴുക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ 500ന്റെയും 1000 ന്റെയും നോട്ടുകള്‍ പിന്‍വലിച്ച ബഹളത്തിനിടെ ഇതു മുങ്ങിപോകുമായിരിക്കാം എന്നാണ് ഇടതുപക്ഷം കരുതുന്നത്. ഇവരുടെ ഭരണത്തിന്റെ തണലില്‍ ഇസ്ലാം മതമൗലിക വാദികള്‍ അവരുടെ ശക്തി കേന്ദ്രങ്ങളില്‍ കരുത്ത് ആര്‍ജിച്ചു കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ശ്രദ്ധ പതിപ്പിച്ചില്ലെങ്കില്‍ കേരളം നീങ്ങുന്നത് അപാല്‍കരമായ സ്ഥിതി വിശേഷത്തിലേക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: