രാജ്യത്തിനായി കാവൽ നിൽക്കുന്ന ഓരോ സൈനികന്റെയും ജീവന് വളരെയധികം വില നൽകേണ്ടതുണ്ട്. കൊടും തണുപ്പിലും പേമാരിയിലും ഭീകരരുടെ പക്കൽ നിന്നും പാഞ്ഞു വരുന്ന വെടിയുണ്ടകൾക്ക് മുന്നിൽ നെഞ്ച് വിരിച്ച് നിൽക്കുന്ന സൈനികരുടെ ജീവൻ എപ്പോഴും അപകടം നിറഞ്ഞതാണ്. ഓരോ സൈനികനും പ്രാഥമികമായി ലഭിക്കേണ്ട ഒന്നാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് അടക്കമുള്ള രക്ഷാ കവചങ്ങൾ. എന്നാൽ അതിർത്തിയിൽ സുരക്ഷക്കായി നിലകൊള്ളുന്ന പട്ടാളക്കാരിൽ ഭൂരിഭാഗം പേർക്കും മികവുറ്റ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ഇല്ല എന്നതാണ് സത്യം. ഇപ്പോൾ നീണ്ട എട്ട് വർഷങ്ങൾക്കു ശേഷം സൈനികർക്ക് അത്യാധുനിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ലഭ്യമാകാൻ പോകുകയാണ്.
2009 കാലഘട്ടത്തിലെ കണക്കുകൾ പ്രകാരം 253,765 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണ് സൈനികർക്ക് വേണ്ടിയിരുന്നത്. ഇതിൽ 1.86 ലക്ഷം ജാക്കറ്റുകൾ പതിനൊന്നാം പഞ്ചവത്സര പദ്ധതി(2007-2012) കാലഘട്ടത്തിൽ നൽകുകയുണ്ടായി. എന്നാൽ ബാക്കി വരുന്ന 1.67 ലക്ഷം ജാക്കറ്റുകൾ പന്ത്രണ്ടാം (2012-2017) പഞ്ചവത്സര പദ്ധതിയിലെ നടപ്പാക്കാനാകു പക്ഷേ ഇതു വരെ പൂർണമായും വിതരണം ചെയ്യാൻ സാധിച്ചില്ല. കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ സൈനിക മേഖലയിൽ ഉണ്ടായ കെടുകാര്യസ്ഥതയും അഴിമതിയുമാണ് ജീവൻ രക്ഷാഉപകരണമായ ഇവയുടെ വിതരണത്തിന് നീണ്ടകാല താമസം വരുത്തിയതെന്ന് നിസംശയം പറയാം.
എന്നാൽ മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം സൈന്യത്തിന് നൽകുന്ന ആദരവും അംഗീകാരവും വളരെ ബഹുമാനമർഹിക്കുന്നതാണ്. ഭാരതത്തിന്റെ കശ്മീർ അതിർത്തികളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും സംഘർഷങ്ങൾ മുറുകുന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാർ അടിയന്തിരമായി അൻപതിനായിരം അത്യാധുനിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൽകാൻ തീരുമാനിച്ചു. 140 കോടി രൂപ ചിലവിലാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി മാർച്ചോടെ നടപ്പിലാക്കുന്നത്. ഇതിൽ ഇരുപതിനായിരം എണ്ണം പട്ടാള ക്യാമ്പുകളിലെ സ്റ്റോറുകളിൽ എത്തിച്ച് കഴിഞ്ഞിട്ടുണ്ട്. സൈന്യത്തോട് മോദി സർക്കാർ നൽകുന്ന പരിഗണനയും ബഹുമാനവവും ഇത്തരത്തിലുള്ള നടപടികളിൽ നിന്നും വ്യകതമാണ്.
ഏറെ അത്യാധുനിക രീതിയിൽ നിർമ്മിച്ച ഇവ ‘ലൈറ്റ് വെയ്റ്റ് മോഡുലാർ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണ്’. ഇവ ധരിക്കുമ്പോഴും സൈനികർക്ക് വേഗത്തിലും അനായാസവും ചലിക്കാന്‍ കഴിയും. ഇതിനു പുറമെ സൈനികരുടെ തലഭാഗം, കഴുത്ത്, നെഞ്ച്, വയറ് എന്നീ ഭാഗങ്ങൾക്ക് മികച്ച സംരക്ഷണം നൽകാൻ ഇവയ്‌ക്ക് സാധിക്കും. ഇതിനു പുറമെ ‘ദ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രോട്ടോടൈപ്പ് ജാക്കറ്റുകൾ നിർമ്മിക്കുന്നതിന്റെ പണിപ്പുരയിലാണ്.
കഴിഞ്ഞ സർക്കാർ അവഗണനയോടെ കണ്ട നമ്മുടെ സൈനിക മേഖലയെ ശാക്തീകരിക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നത്. വൺ റാങ്ക് വൺ പെൻഷൻ, വിവിധ തരത്തിലുള്ള സൈനിക ഉപകരണങ്ങൾ, റാഫേൽ കരാർ, റഷ്യയിൽ നിന്നുമായിട്ടുള്ള അണവ മുങ്ങിക്കപ്പൽ എന്നിങ്ങനെ നീണ്ടു പോകുന്നു സർക്കാരിന്റെ പുത്തൻ സൈനിക പദ്ധതികൾ. രാജ്യത്തിന്റെ അഭിമാനം കാക്കുന്ന സൈനികർക്ക് അവരർഹിക്കുന്ന സൗകര്യങ്ങൾ നൽകുന്നതിൽ മോദി സർക്കാർ വിജയം കൈവരിച്ചു എന്ന് പറയുന്നതാണ് സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: