ലോകത്ത് നിലനില്‍ക്കുന്ന ഓരോ രാജ്യത്തിനും അതിന്റേതായ സംസ്‌കാരമുണ്ട്. ഈ സംസ്‌കാരം ഒരിക്കലും ഏക മാനമുള്ളതല്ല. മറിച്ച് നിരവധി ഘടകങ്ങളുടെ ചേരുവയാണ്. അതിന്റെ സ്വഭാവം പല തരത്തില്‍ സമൂഹത്തില്‍ നമുക്ക് ദൃശ്യമാകും. ഏതെങ്കിലും സമൂഹത്തിന്റെയോ സമുദായത്തിന്റെയോ ആധിപത്യം അവിടെ ദൃശ്യമാണെങ്കില്‍ അത് ജനപ്പെരുപ്പത്തില്‍ മാത്രമായിരിക്കും.
പൈതൃകം കൊണ്ടും സംസ്‌കാരം കൊണ്ടും ലോകത്ത് ഇന്ത്യയെ പോലെ ഇത്ര സമ്പന്നമായ രാജ്യം വേറെയുണ്ടാവില്ല. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുണ്ട്. പല രാജ്യത്തെ ജനങ്ങളും ഇന്ത്യന്‍ സംസ്‌കാരത്തെയും പാരമ്പര്യത്തെയും മാതൃകയാക്കി ജീവിക്കുന്നുണ്ട് എന്നത് ഏറെ അഭിമാനമുണര്‍ത്തുന്നതാണ്.
ഒരിക്കല്‍ ചൈന സന്ദര്‍ശന വേളയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കൈകള്‍ കുപ്പി ജനങ്ങളെ നമസ്‌തേ പറഞ്ഞ് അഭിസംബോധന ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയായ മിഷേല്‍ ഒബാമയും ഇതിനെ അനുകരിച്ചു. ഇത് അവിടുത്ത ജനങ്ങളില്‍ ജിജ്ഞാസയുണ്ടാക്കി എന്നാല്‍ ഇത് ഇന്ത്യയുടെ സംസ്‌കാരമാണെന്നും തനിക്ക് ഇത് ഏറെ ഇഷ്ടമായെന്നും ഒബാമ പറഞ്ഞിരുന്നു. ജനങ്ങള്‍ പരസ്പരം കാണുമ്പോഴും സംസാരിച്ച് പിരിഞ്ഞതിന് ശേഷവും നമസ്‌തേ പറയുന്നത് ജനങ്ങള്‍ക്കിടെയില്‍ പരസ്പരം ബഹുമാനം ഉണ്ടാകുന്നതിന് സഹായിക്കും. കൈകള്‍ കൂപ്പി നമസ്‌തേ പറയുന്ന രീതി എല്ലാ രാജ്യങ്ങളും പിന്‍ തുടരണം. ഹസ്തദാനത്തെക്കാള്‍ എന്ത് കൊണ്ടും നല്ലത് കൈകള്‍ കൂപ്പി നമസ്‌തേ പറയുന്നത് ആദരവിന്റെ പരമകാഷ്ടം തന്നെയാണെന്ന് ഒബാമ പറയുന്നു.
യോഗയ്‌ക്ക് ശേഷം ഭാരതം നല്‍കിയ മഹത് സംഭാവനകളില്‍ ഒന്നാണ് കൈകൂപ്പി കൊണ്ട് നമസ്തേ എന്നു പറയുന്നത്. കൈകൾ കൂപ്പിക്കൊണ്ട് നമസ്തേ പറയുന്നത് രോഗാണുക്കളുടെ വ്യാപനം തടയാൻ സഹായകമാകുമെന്ന് വൈദ്യലോകം തന്നെ വെളിപ്പെടുത്തിയ ഒരു കാര്യമാണ്. എന്നാല്‍ ഹസ്ത ദാനം ചെയ്യുമ്പോള്‍ രോഗാണുക്കള്‍ ഒരാളുടെ കൈയില്‍ നിന്നും മറ്റൊരാളിലേക്ക് പടര്‍ന്ന് പിടിക്കുകയും ചെയ്യുന്നു, ഇത് പഠനങ്ങളിലും വെളിപ്പെടുത്തിയിട്ടുള്ള കാര്യമാണ്. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയിലെ ഒരു സംഘം വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ ശൗചാലയങ്ങളില്‍ ഉള്ളതിനെക്കാള്‍ രോഗാണുക്കള്‍ ഒരോ വ്യക്തികളുടെയും കൈകളില്‍ കാണുന്നതായി കണ്ടെത്തിയിരുന്നു.
ഇത്തരത്തിൽ മാനവികതയ്‌ക്ക് ആകമാനം നന്മ നൽകിക്കൊണ്ടിരിക്കുന്ന ഭാരതം ലോകത്തിന് തന്നെ മാതൃകയാക്കാൻ പറ്റുന്ന സംസ്കാര കേന്ദ്രങ്ങളുടെ ഈറ്റില്ലമാണ് എന്ന് നിസംശയം പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: