ആലപ്പുഴ: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചു തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന വിമതര്‍ക്കു രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ്. ശനിയാഴ്ച വൈകിട്ട് നാലിനു മുന്‍പ് വിമതര്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കാണില്ലെന്ന് ചെന്നിത്തല പറഞ്ഞു.
കുട്ടനാട് നെടുമുടിയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അതു മുന്നണിയുടെ സ്ഥാനാര്‍ത്ഥിയാണ്.
മത്സരിച്ചതിനു ശേഷം പാര്‍ട്ടിയിലേയ്ക്ക് വരാമെന്ന് കരുതുന്നുണ്ടെങ്കില്‍ നടക്കില്ലെന്നും വിമതരെ തിരിച്ചെടുക്കേണ്ടതില്ലെന്നുമാണ് പാര്‍ട്ടി തീരുമാനമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: