ആലപ്പുഴ: എസ്എന്‍ഡിപിക്കെതിരെ തങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂവെന്നും ലക്ഷ്യം കാണാതെ പിന്മാറില്ലെന്നും സിപിഎം സംസ്ഥാന കമ്മറ്റിയംഗം ജി. സുധാകരന് എംഎല്‍എ. എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രത്യാക്രമണം തുടരും. സിപിഎമ്മിനെ പാഠം പഠിപ്പിക്കുമെന്നാണ് വെള്ളാപ്പള്ളി പ്രസംഗിച്ചു നടക്കുന്നത്. അത് നടക്കാന്‍ പോകുന്നില്ല. വെള്ളാപ്പള്ളി മുട്ടുകുത്തുന്നതുവരെ ആക്രമണം തുടരും. എസ്എന്‍ഡിപിയെ രക്ഷിക്കാനാണ് സിപിഎം ശ്രമമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
എസ്എന്‍ഡിപിയെ സംഘപരിവാറിന്റെ പാളയത്തിലെത്തിക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. അത് ഒഴിവാക്കിയാല്‍ വെള്ളാപ്പള്ളിക്ക് കൊള്ളാമെന്നും സുധാകരന് മുന്നറിയിപ്പു നല്കി. സിപിഎം ആക്രമണം തുടങ്ങിയിട്ടേയുള്ളൂ. അവസാനം കണ്ടിട്ടേ പിന്മാറുകയുള്ളൂവെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിന്റെ ശത്രുക്കളാണ് ഇന്ത്യ ഭരിക്കുന്നത്. ഇവിടെ അവര്‍ക്ക് സ്വാധീനമുണ്ടാക്കാന്‍ യാതൊരു അവസരവും സിപിഎം നല്‍കില്ല. തെരഞ്ഞെടുപ്പു കാലയളവാണെങ്കിലും ബിജെപി എസ്എന്‍ഡിപി ബാന്ധവത്തിനെതിരെ ശക്തമായ പ്രചരണം സിപിഎം തുടരുമെന്നും സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: