കൊച്ചി: കൗതുകകരമായ പേരുകള്‍ ചിലപ്പോള്‍ പലര്‍ക്കും ഒരു ഭാരമായി തോന്നാം. എന്നാല്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ചിലര്‍ക്ക് അതൊരനുഗ്രഹമാണ്. കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അരിസ്റ്റോട്ടില്‍ ആ പേരിന്റെ പേരില്‍ ഏറെ പരിഹാസം കേട്ടയാളാണ്. ആദ്യം തന്റെ പേരിനോട് അരിസ്റ്റോട്ടിലിനുമുണ്ടായിരുന്നു നീരസം. മഹാനായ യവന ദാര്‍ശനികന്റെ പേര് പിന്നീട് ഒരന്തസായി സ്വയം കരുതാന്‍ തുടങ്ങി.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതോടെയാണ് ഈ പേരിന്റെ ഗുണം അരിസ്റ്റോട്ടിലിന് ശരിക്കും മനസ്സിലായത്. ഒരിക്കല്‍ പരിചയപ്പട്ടാല് മതി വോട്ടര്‍മാര്‍ പേര് മറക്കില്ല.
പറവൂരില്‍ കോണ്‍ഗ്രസുകാര്‍ വോട്ട് ചോദിക്കുന്നത് ജയ്ഹിന്ദ് ടി.വിക്ക് വേണ്ടിയാണ്. തെറ്റിദ്ധരിക്കേണ്ട. ജയ്ഹിന്ദ് ചാനലല്ല. സ്ഥാനാര്‍ത്ഥിയുടെ പേരാണ് ജയ്ഹിന്ദ്. ടി.വി എന്നത് ഇനിഷ്യലും. പേരിന്റെ കൗതുകം വോട്ടര്‍മാരുടെ ശ്രദ്ധയാകര്ഷിക്കുമെങ്കിലും അത് വോട്ടാകുമോയെന്നറിയാന് നവംബര്‍ ഏഴുവരെ കാത്തിരിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: