മലപ്പുറം: ഭൂരിപക്ഷത്തിന്റെ കടന്നുകയറ്റമാണ് ന്യൂനപക്ഷങ്ങളെ വര്‍ഗ്ഗീയമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന ന്യായീകരണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. രാജ്യത്ത് ഭൂരിപക്ഷ വര്‍ഗീയത വളരുകയാണെന്ന സിപിഎം പതിവ് പല്ലവിയാണ് എം.എ.ബേബിയും ആവര്‍ത്തിച്ചത്. ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ചെറുക്കാന്‍ വേണ്ടിയാണ് ന്യൂനപക്ഷ സംഘടനകള്‍ ശ്രമിക്കുന്നതെന്നാണ് ബേബിയുടെ കണ്ടെത്തല്‍.
ബിജെപിയെ വര്‍ഗീയ പാര്‍ട്ടിയായി ചിത്രീകരിച്ച ബേബി മലപ്പുറം ജില്ലയിലെ പുതിയ ചങ്ങാതിമാരായ മുസ്ലിംലീഗിന് അതിതീവ്ര വര്‍ഗ്ഗീയതയില്ലെന്നും മറ്റ് മുസ്ലിം സംഘടനകളുമായി താരതമ്യം ചെയ്യുമ്പോള്‍ ലീഗിനെ വര്‍ഗ്ഗീയ സംഘടനയെന്ന് വിളിക്കാനാവില്ലെന്നും പറയുന്നു. യുഡിഎഫില്‍ നില്‍ക്കാനാകില്ലെന്ന് പ്രദേശിക മുസ്ലിം നേതാക്കള്‍ പറയാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. കേരളത്തിലെങ്കിലും പിടിച്ചു നില്ക്കാന് ശ്രമിക്കുന്ന സിപിഎമ്മിന് അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ പിന്തുണ ലഭിക്കാനുള്ള തന്ത്രമാണ് ബേബി പയറ്റുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ലീഗുമായി സിപിഎമ്മിന് അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണത്തിന് ഇതോടെ വ്യക്തത വന്നിരിക്കുന്നു . കഴിഞ്ഞ ദിവസം പിണറായി വിജയനും മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: