പന്ന്യന്നൂര്‍: സിപിഎം ശക്തികേന്ദ്രമായ പന്ന്യന്നൂര്‍ പഞ്ചായത്തിന്റെ പല വാര്‍ഡുകളിലും പതിവിന് വിപരീതമായി ഇത്തവണ നക്കുന്നത് ശക്തമായ മത്സരങ്ങള്‍. പരാജയഭീതി പൂണ്ട സിപിഎം ഇതോടെ അക്രമവും കുപ്രചാരണവും ആരംഭിച്ചുകഴിഞ്ഞു.
ഇത്തവണ കനത്ത മത്സരം നടക്കുന്ന 6-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.സരള ടീച്ചറുടെയും 11-ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി സന്തോഷിന്റെയും പ്രചാരണ ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു.
സിപിഎം ശക്തികേന്ദ്രമായ കുന്നോത്ത്പീടികയിലും ചമ്പാട് കുണ്ടുകുളങ്ങരയിലുമാണ് ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിച്ചിരിക്കുന്നത്. ബോധപൂര്‍വ്വം പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ചില സാമൂഹ്യവിരുദ്ധരുടെ നീക്കങ്ങള്‍ക്കെതിരെ പാനൂര്‍ പോലീസില്‍ പരാതി നല്കി.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ പത്രസമ്മേളനം നടത്തി പഞ്ചായത്തില്‍ ഇത്തവണയും പ്രതിപക്ഷമുണ്ടാവില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്നലെ കോട്ടക്കുന്ന് ഭാഗത്ത് മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും ആറ്, പതിനൊന്ന് വാര്‍ഡുകളിലെ മുന്‍ മെമ്പര്‍മാരും ചേര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിയിലെ സ്ത്രീകളെ വിളിച്ചുകൂട്ടഇ ഇത്തവണ ഇവിടെ എല്‍ഡിഎഫ് പ്രതിനിധി വിജയിച്ചില്ലെങ്കില്‍ തൊഴിലുറപ്പ് പദ്ധതി ഉണ്ടാവില്ലെന്നും, തൊഴില്‍ നഷ്ടമാകുമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി.
ഒരു രാഷ്ട്രീയചായ്വും ഇല്ലാത്ത സ്ത്രീകളോട് ഈ പദ്ധതികളെല്ലാം നടപ്പിലാക്കുന്നത് എല്‍ഡിഎഫ് ആണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: