കോഴിക്കോട്: രാഷ്ട്രീയത്തിലെ ധാര്‍മ്മികത ചര്‍ച്ചയാവണമെന്നും എന്നാല്‍ അത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കോഴിക്കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍കോഴ കേസിനെക്കുറിച്ചുള്ള മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ധാര്‍മ്മികത വ്യക്തിപരമാണെന്നായിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി ഇതു സംബന്ധിച്ച് പ്രതികരിച്ചത്.
തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ എടുത്തുചാടി രാജി വെക്കേണ്ടതില്ല. പ്രശ്നം തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചര്‍ച്ച ചെയ്യും. ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. അതിനു മുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് തീരുമാനമെടുക്കാന്‍ അവകാശമില്ല. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: