കാസര്‍കോട്: പോളിങ്് ബൂത്തില്‍ നിന്ന് കതിര് മണ്ഡപത്തിലേക്ക്. കാനത്തൂര്‍ പയോലത്തെ നാരായണന്റെ മകള്‍ ശ്രീനിത്യയ്ക്കാണ് ജീവിതത്തില്‍ മറക്കാനാവാത്ത ഇത്തരമൊരനുഭവം പെരിയ ചെര്‍ക്കപ്പാറ സ്വദേശിയായ ഹരീഷുമായി ശ്രീനിത്യയുടെ കല്ല്യാണം നേരത്തെ തീരുമാനിച്ചതായിരുന്നു.
കല്ല്യാണ തീയ്യതി നിഞ്ചയിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല. ബന്ധുക്കളെയും നാട്ടുകാരെയുമെല്ലാം നേരത്തെ തന്നെ ക്ഷണിച്ചതിനാലും അടുത്തൊന്നും നല്ല മുഹൂര്‍ത്തം ഇല്ലാത്തതിനാലും തീയ്യതിയില്‍ മാറ്റം വരുത്താന്‍ സാധിച്ചില്ലെന്ന് അവര്‍ പറഞ്ഞു.
അതിരാവിലെ തന്നെ ശ്രീനിത്യ കാനത്തൂര്‍ ഗവ.യു.പി സ്കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. അതിനുശേഷമാണ് ക്ഷേത്ര ദര്‍ശനത്തിന് പോയതും കല്ല്യാണ വസ്ത്രങ്ങളണിഞ്ഞ് പെരിയയിലെ ഒഡിറ്റോറിയത്തിലേക്ക് പോയി. കല്ല്യാണ ദിവസം തന്നെ നടന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ശ്രീനിത്യയ്ക്ക് ജീവിതത്തില്‍ മറക്കാനാവാത്ത ദിനമായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: