കോഴിക്കോട്: ഉത്തര്‍ പ്രദേശിലെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കേരളത്തിലെ ത്രിതല പഞ്ചായത്തിന്റെ രീതിയില്‍ രാഷ്ട്രീയാടിസ്ഥാനത്തിലല്ലെന്ന് ബിജെപി ഉത്തര്‍ പ്രദേശ് ചീഫ് വീപ്പ് ആര്.എം. അഗര്‍വാള്‍ പറഞ്ഞു. സ്വകാര്യസന്ദര്ശത്തിന് കോഴിക്കോട്ട് എത്തിയതായിരുന്നു അദ്ദേഹം.
രാഷ്ട്രീയപാര്‍ട്ടികള്‍ എന്ന നിലയിലല്ല അവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് തിരിച്ചടിയാണെന്ന വാദത്തിന് അടിസ്ഥാനമില്ല. വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ദാദ്രിയില്‍ ഉണ്ടായ സംഭവത്തിന് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. യു.പി. ഭരിക്കുന്ന സമാജ്വാദി പാര്‍ട്ടിയാണ് സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നതിന് മറുപടി പറയേണ്ടത്. കേരളത്തിലെ ബാര്‍ കോഴക്കേസിന് കേന്ദ്രം മറുപടി പറയണമെന്ന് ആവശ്യപ്പെടുന്നതുപോലെ പരിഹാസ്യമായ നിലപാടാണിത് അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസിനെ ഐഎസുമായി താരതമ്യം ചെയ്ത രാഷ്ട്രീയനേതാക്കളുടെ ചരിത്രകാരനായ ഇര്ഫാന് ഹബീബിന്റെ പ്രസ്താവന രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഇസ്ലാമിക ഭീകരതയെ ന്യായീകരിക്കുകയാണിവര് ചെയ്യുന്നത്. അദ്ദേഹം പറഞ്ഞു. രണ്ടുദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് ആര്.എം. അഗര്‍വാള്‍ ഇന്ന് യുപിയിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: