കാസര്‍കോട്: തലേന്ന് മഞ്ചേശ്വരത്ത് പെയ്ത മഴ പരിസരവും ശുദ്ധമാക്കി. പുതിയൊരു തുടക്കത്തിന് അരങ്ങൊരുക്കി. സംസ്ഥാനരാഷ്ട്രീയത്തിലും സംവിധാനത്തിലും മാറ്റം ലക്ഷ്യമിട്ട വിമോചനയാത്രയ്ക്ക് നാടും നാട്ടാരും പ്രകൃതിയും പിന്തുണയേകി. അതൊരു മികച്ച ശുഭലക്ഷണമായി.
സപ്തഭാഷാ സംഗമഭൂമിയെ ഹരിതകുങ്കുമ പതാകകളാല്‍ അണിയിച്ചും ദേശപ്രേമ മുദ്രാവാക്യഘോഷങ്ങള്കൊണ്ട് മുഖരിതമാക്കിയുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്ര അനന്തപുരിയിലേക്ക് പ്രയാണമാരംഭിച്ചത്. പതിനായിരങ്ങളെ ആവേശോജ്ജ്വലമാക്കി, വിവിധ സമര നേതാക്കന്മാരെ കൊണ്ട് നിറഞ്ഞ പ്രൗഢഗംഭീരമായ വേദിയിക്ക് സ്വര്‍ഗ്ഗീയ ബലിദാനി സങ്കയ്യ ഭട്ടാരിയുടെ പേരിട്ട വേദിയില്‍ കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു കുമ്മനത്തിനു പതാക കൈമാറിയതോടെ യാത്രയ്ക്ക് പ്രാരംഭമായി.
മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. രാവിലെ മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് കുമ്മനം രാജശേഖരനും ജാഥാംഗങ്ങളും വേദിയിലെത്തിയത്. വിമോചന പ്രതിജ്ഞ നടന് സുരേഷ്ഗോപി ചൊല്ലിക്കൊടുത്തത് എല്ലാവരും ഏറ്റുചൊല്ലി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം. ടി. രമേശ്, കെ. സുരേന്ദ്രന്, ശോഭാ സുരേന്ദ്രന്, എ. എന്‍. രാധാകൃഷ്ണന്, ദേശീയ നിര്‍വ്വാഹക സമതിയംഗം പി. കെ. കൃഷ്ണദാസ്, തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്മാന് വി. മുരളീധരന്, സി. കെ. പത്മനാഭന്, പി. എസ്. ശ്രീധരന്‍പിള്ള, എംപിമാരായ നളീന്‍കുമാര്‍ കറ്റില്‍, റിച്ചര്ഡ്ഹേ, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കെ. പി. ശ്രീശന് മാസ്റ്റര്‍, പി. എം. വേലായുധന്, പ്രമീള സി. നായ്ക്, സംസ്ഥാന സെക്രട്ടറിമാരായ ഡോ. പി. പി. വാവ, പി. രാധാമണി, നിര്‍മ്മല കുട്ടിക്കൃഷ്ണന്, വി. കെ. സജീവന്, വി. വി. രാജേഷ്, ജെ. ആര്. പത്മകുമാര്‍, വി. ഗോപാലകൃഷ്ണന്, എന്‍. ശിവരാജന്, പി. കൃഷ്ണകുമാര്‍, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. കെ. പി. പ്രകാശ്ബാബു, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണുസുരേഷ്, പട്ടികമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പി. സുധീര്‍, സി. ശിവന്‍കുട്ടി, നോബിള്‍ മാത്യു, വി. വി. രാജന്, പി. സി.മോഹനന് മാസ്റ്റര്‍, ദേശീയ സമിതിയംഗങ്ങളായ മടിക്കൈ കമ്മാരന്, എം. സഞ്ജീവഷെട്ടി, സംസ്ഥാന സമിതിയംഗം പി. സുരേഷ് കുമാര്‍ ഷെട്ടി, എം. ഹരിശ്ചന്ദ്ര മഞ്ചേശ്വരം, ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, കേരള കോണ്‍ഗ്രസ് ചെയര്മാന് പി. സി. തോമസ്, കേരള വികാസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജോസ് ചെമ്പേരി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ. വേലായുധന്, പി. രമേശ്, വിവിധ സമര സമിതി നേതാക്കളായ ലീലാ കുമാരി അമ്മ, ശ്രീരാമന് കൊയ്യോന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: