വടകര: ചുരമിറങ്ങിയ കൊടുങ്കാറ്റായി കോഴിക്കോടിന്റെ മലയോരമേഖലയെ ആവേശംകൊള്ളിച്ച് വിമോചനയാത്ര. ഇന്നലെ വയനാടന്‍ ചുരമിറങ്ങിയ യാത്ര ജില്ലയുടെ കര്‍ഷക ഭൂമിയെ ആവേശത്തിരയാല് അക്ഷരാര്‍ത്ഥത്തില്‍ ഉഴുതു മറിച്ചു. പതിറ്റാണ്ടുകളുടെ ജനവിരുദ്ധ ഭരണങ്ങള്‍ കണ്ണീര്‍വീഴ്ത്തിയ കര്‍ഷക ജീവിതങ്ങളെ വിമോചിപ്പിക്കുന്നതിനുള്ള അഹ്വാനവുമായി പതിനായിരങ്ങള്‍ ജനനായകന് കുമ്മനത്തെ വരവേല്‍ക്കാനെത്തി.
താമരശ്ശേരിയിലെ ആദ്യ സ്വീകരണത്തിന് കിലോമീറ്ററുകള്‍ക്കകലെ അടിവാരത്ത് നിന്ന് നൂറ് കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെയാണ് യുവാക്കള്‍ സമരനായകനെ സ്വീകരിച്ചത്. മുന്‍ യുപിഎ സര്‍ക്കാരുകളുടെ വികലമായ നയങ്ങളാണ് കാര്‍ഷിക മേഖലയെ തകര്‍ത്തതെന്ന് കുമ്മനം പറഞ്ഞു. കര്‍ഷകര്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായ നടപടികളാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വിള ഇന്‍ഷൂറന്‍സും റബ്ബറിന്റെ ഇറക്കുമതി നിരോധിച്ചതും ചൂണ്ടിക്കാട്ടി കുമ്മനം വിശദീകരിച്ചു.
പൊന്ന് വിളയിച്ചിരുന്ന നെല്‍വയലുകള്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് വഴിമാറിയ കാഴ്ചകള്‍ പിന്നിട്ടാണ് യാത്ര മുക്കത്തെത്തിയത്. നെല്‍വയലുകള്‍ അതിവേഗം ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ഭരണമാണ് ഉമ്മന്‍ചാണ്ടിയുടേതെന്നും എന്തിനും ഏതിനും അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും കുമ്മനം വ്യക്തമാക്കി. ദശാവതാര ക്ഷേത്രങ്ങളുടെ സംഗമഭൂമിയായ കാക്കൂരില്‍ നല്കിയ സ്വീകരണം അവതാരപുരുഷനുള്ള ആദരവ് കൂടിയായി. ബാലുശ്ശേരിയില്‍ ഗജവീരന്റെ അകമ്പടിയോടെയുള്ള സ്വീകരണമൊരുക്കിയാണ് പ്രവര്‍ത്തകര്‍ വ്യത്യസ്തത തീര്‍ത്തത്.
വിത്തുതേങ്ങ ഉത്പാദനത്തിന്റെ പര്യായമായിരുന്ന കുറ്റ്യാടി തേങ്ങ ഓര്‍മകളിലേക്ക് ഒതുങ്ങിക്കൊണ്ടിരിക്കുന്ന ദുഷിച്ച കാലത്താണ് വിമോചനയാത്ര കുറ്റ്യാടിയിലെത്തിയത്. സിപിഎമ്മും മുസ്ലിംലീഗും അക്രമരാഷ്ട്രീയത്തിന്റെ ഫാക്ടറിയാക്കി മാറ്റിയ നാദാപുരത്ത് സമാധാനത്തിന്റെ സന്ദേശമുയര്‍ത്തിയാണ് യാത്ര പര്യടനം നടത്തിയത്.
കൊലപാതകരാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്ന് കുമ്മനം ഓര്‍മിപ്പിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലും മതങ്ങള്‍ തമ്മിലുമുള്ള സമാധാനം നാടിന്റെ വികസനത്തിന് അനിവാര്യമാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് മണിക്കൂറിലേറെ വൈകി രാത്രി പത്ത് മണിവരെ യാത്രാനായകനെ കാത്തിരുന്ന സ്ത്രീകളുള്‍പ്പെടെയുള്ള വന്‍ ജനാവലി വടകരയിലെ സമാപന സമ്മേളനത്തെ സമ്പുഷ്ടമാക്കി. കഴിഞ്ഞ ദിവസം കുമ്മനം സന്ദര്‍ശിച്ച കണ്ണൂര്‍ അമ്പലക്കുഴി കോളനിയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി പ്രവര്‍ത്തകനായ കോഴിക്കോട് ചെറുവളത്തെ പുരുഷോത്തമന് ബ്രെയ്സ്ലെറ്റ് സംഭാവനയായി കുമ്മനത്തിന് നല്കി. കഴിഞ്ഞ ദിവസം കോളനിസന്ദര്ശന വേളയില്‍ ബിജെപി നേതാവ് ശോഭാസുരേന്ദ്രന് സ്വര്‍ണവള സംഭാവന നല്കിയതായിരുന്നു പുരുഷോത്തമന്റെ പ്രചോദനം. ഒട്ടേറെപ്പേര്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനകള്‍ നല്‍കുന്നുണ്ട്.
ഇന്ന് കൊയിലാണ്ടിയില്‍ നിന്നും ആരംഭിക്കുന്ന യാത്ര ചേളാരിയില്‍ സമാപിക്കും. ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്, കെ. സുരേന്ദ്രന്, എ.എന്‍.രാധാകൃഷ്ണന്, സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം. വേലായുധന്, സംസഥാന സെക്രട്ടറിമാരായ ബി.ഗോപാലകൃഷ്ണന്, രാജി പ്രസാദ്, വി.കെ. സജീവന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് കെ.പി.പ്രകാശ്ബാബു, ജില്ലാ പ്രസിഡണ്ട് ജയചന്ദ്രന് മാസ്റ്റര്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: