കോട്ടയം: ഭരണരംഗത്തെ അഴിമതിയും ധൂര്‍ത്തും, സിപിമ്മിന്റെ അക്രമവും കണ്ട് പകച്ച് നാല്ക്കവലയില് നില്ക്കുന്ന കേരള ജനതയ്ക്ക് ബിജെപി വഴികാട്ടിയാകുമെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. വിമോചയാത്രയ്ക്ക് കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സ്വീകരണസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫും യൂഡിഎഫും ഭരിച്ച് മുടിച്ച് കേരള ജനതയെ ഒന്നുമില്ലാത്തവരാക്കി. ലോകത്തിന്റെ മുമ്പില്‍ ഭാരത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നേറുന്ന മോദി സര്‍ക്കാര്‍ കേരള ജനതയ്ക്കും പ്രതീക്ഷയും ആവേശവും നല്‍കുന്നുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിലാണ് വിമോചനയാത്ര ആരംഭിച്ചത്. ഒട്ടേറെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കോട്ടയം ബിജെപിക്കനുകൂലമായ മുന്നേറ്റത്തിലും മുഖ്യപങ്കുഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈജനമുന്നേറ്റം മൂല്യാധിഷ്ഠിത രാഷ്ട്രീയം കേരളത്തില്‍ തിരിച്ചുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ, ദേശീയ ജനറല്‍ സെക്രട്ടറി എച്ച്. രാജ, ഒ. രാജഗോപാല്‍, പി.എസ്. ശ്രീധരന്‍പിള്ള, വി. മുരളീധരന്, അല്‍ഫോന്‍സ് കണ്ണന്താനം, എ.എന്‍. രാധാകൃഷ്ണന്, എം.ടി. രമേശ്, കെ. സുരേന്ദ്രന്, ശോഭാ സുരേന്ദ്രന്, പി.എം. വേലായുധന്, കെ.പി. ശ്രീശന്, അഡ്വ. ജോര്‍ജ്ജ് കുര്യന്, എ.കെ. നസീര്‍, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, ബി. രാധാകൃഷ്ണമേനോന്, അഡ്വ. നാരായണന് നമ്പൂതിരി, കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ്, കെ.പി. സുരേഷ്, ജി. ലിജിന്‍ലാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: