മറയൂര്‍: സ്ഥലം മാറ്റം ലഭിച്ച
ിട്ടും പോകുവാന്‍ കഴിയാത ബുദ്ധിമുട്ടുകയാണ് മറയൂരിലെ ഇരുപതോളം വരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍. പുതിയതായി ഇവിടേയ്‌ക്ക് നിയമിച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ ചാര്‍ജ്ജ് എടുക്കാത്തതാണ് ഇവര്‍ക്ക് ഇവിടെ നിന്നും പോകുവാന്‍ കഴിയാത്തതിന് പ്രധാന കാരണം.
ചന്ദനത്തിന്റെ സുഗന്തം നിറഞ്ഞ് നില്‍ക്കുന്ന മറയൂരിലെ ചന്ദനകാടുകള്‍ക്ക് സംരക്ഷമം നല്‍കുന്നതിന് നാല്‍പ്പത്തിയഞ്ച് ബീറ്റ് ഫോറസ്റ്റ് ഓപീസര്‍ മാരാണ് ഇവിടെ ജോലി നോക്കുന്നത്. മറയൂരിലെ ഭൂവിസ്തൃതി ഏറിയ വനമേഖല കാക്കുന്നതിന് വലിയ ഉത്തരവാതിത്വമുള്ള ഇവര്‍ക്ക് മാസത്തില്‍ ഒരുതവണ മാത്രമാണ് വീട്ടില്‍ പോലും പോകുവാന്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ ഒരു വര്‍ഷം ഇവിടെ ജോലി നേക്കി കഴിഞ്ഞാല്‍ ഉദ്യോഗസ്ഥരെ ഇവിടെ നിന്നും മറ്റ് റേയിഞ്ചുകളിലേയ്‌ക്ക് സ്ഥലം മാറ്റി പകരും ഇവിയേക്ക് ഇതുവരെ എത്താത്ത ഉദ്യോഗസ്ഥരെ നിയമിക്കും. ഇതിന്റെ ഭാഗമായി ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ പത്തോളം വരുന്ന ഉദ്യോഗസ്ഥര്‍രെ അടിമാലി, നേര്യമംഗലം, കോതമംഗലം, കോട്ടയം തുടങ്ങിയ ഫോറസറ്റ് ഓഫീസുകളിേേലയ്‌ക്ക് സ്ഥലം മാറ്റം നല്‍കി ഡഡ
ിപ്പാര്‍ട്ട്‌മെന്റ് ഉത്തരവും ഇറക്കി.
ഇതിന് പകരമായി ഇവിടേയ്‌ക്ക് നിയമിച്ച ഉദ്യോഗസ്ഥര്‍ ചുമതയേല്‍ക്കാത്തതിനാല്‍ ഇര്‍ക്ക് ഓരു സാമ്പത്തിക വര്‍ഷം അവസാനിച്ചിട്ടും മറയൂര്‍ കാടുകളില്‍ നിന്നും മോചനമില്ല. മറയൂരിലെത്തിയാല്‍ വീടുകളില്‍ പേയിവരുവാന്‍ കവിയില്ലാ എന്നതും മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ജോലിഭാരവും ദുരിതവും ഉണ്ടെന്നതിനാല്‍ ഇവിടേയ്‌ക്ക് ജോലിയ്‌ക്ക് വരുവാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല എന്നതാണ് വാസ്ഥവം.
















